ADVERTISEMENT

തൊടുപുഴ∙ ഇടുക്കിയില്‍ ശക്തമായ മഴ തുടരുന്നു. മൂലമറ്റം ഇലപ്പള്ളിയില്‍ ഉരുള്‍പൊട്ടി. ആളപായമില്ല. കല്ലാറിനു സമീപം ദേശീയപാതയില്‍ മരം വീണു ഗതാഗതം തടസ്സപ്പെട്ടു. നേര്യമംഗലം ചാക്കോച്ചി വളവില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഗതാഗതം ഒരു വരിയാക്കി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.40 അടിയിലേക്ക് എത്തി. ഇടുക്കി അണക്കെട്ടില്‍ 2376.82 അടിയാണ് ജലനിരപ്പ്. കട്ടപ്പന ഏലപ്പാറ റൂട്ടില്‍ കരിന്തരുവി സ്‌കൂളിനു സമീപം മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു.

 

English Summary : Idukki rain updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com