ADVERTISEMENT

കൊച്ചി∙ ആലുവ മുട്ടത്ത് നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിനു പിന്നിൽ കണ്ടെയ്നർ ലോറി ഇടിച്ച് അപകടം. എട്ടു യാത്രക്കാർക്ക് പരുക്കേറ്റു. ലോറി ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം. 

ഇന്നു രാവിലെ 6.30നായിരുന്നു അപകടം. കണ്ടെയ്നർ ലോറി നിർത്തിയിട്ട കെഎസ്ആർടിസി ബസിനു പിന്നിൽ  ഇടിച്ചതോടെ മുന്നിൽ ഉണ്ടായിരുന്ന കണ്ടെയ്നർ ലോറിയിലേക്കു ബസ് ഇടിച്ചു കയറുകയായിരുന്നു. പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളജ് ഉൾപ്പടെയുള്ള വിവിധ ആശുപത്രികളിലേക്കു മാറ്റി.

English Summary : Lorry hits KSRTC bus in Kochi, 8 injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com