ആലുവയിൽ കൂറ്റൻ മരം റോഡിലേക്ക് കടപുഴകി വീണു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

1248-aluva-accident
ആലുവ– കാലടി റോഡിൽ പുറയാർ കവലയിൽ റോഡിന് സമീപത്തുണ്ടായിരുന്ന കൂറ്റൻ കാറ്റാടി മരം കടപുഴകി വീഴുന്നതിന്റെ സിസിടിവി ദൃശ്യം
SHARE

കൊച്ചി∙ ആലുവ– കാലടി റോഡിൽ പുറയാർ കവലയിൽ റോഡിന് സമീപത്തുണ്ടായിരുന്ന കൂറ്റൻ കാറ്റാടി മരം കടപുഴകി വീണു. അപകടാവസ്ഥയിൽ ആയിരുന്ന മരം മുറിച്ചു മാറ്റണമെന്ന് നേരത്തെമുതൽ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അധികൃതർ നടപടിയെടുത്തിരുന്നില്ല. മഴയും കാറ്റും ശക്തമായതോടെ ഇന്ന് രാവിലെയാണ് മരം കടപുഴകി വീണത്. സ്‌കൂൾ ബസ്, സ്വകാര്യ ബസ് എന്നിവ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ തലനാരിഴയ്‌ക്കാണ് അപകടത്തിൽ നിന്ന് ഒഴിവായത്. മേഖലയിൽ ഗതാഗതം തടസ്സപ്പെട്ടു. ആളാപയമില്ലെങ്കിലും വൈദ്യുതി ലൈനുകളടക്കം പൊട്ടിയിട്ടുണ്ട്. 

English Summary: Roadside tree falls on Road in Aluva

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}