ADVERTISEMENT

കോഴിക്കോട്∙ യാത്രക്കാരന്‍ കടത്തിയ സ്വര്‍ണം കൈക്കലാക്കിയെന്ന് തെളിഞ്ഞതിനെ തുടർന്ന് കരിപ്പൂരില്‍ രണ്ടുപേര്‍ക്കെതിരെ നടപടി. കസ്റ്റംസ് സൂപ്രണ്ട് പ്രമോദ് സബിത, ഹവില്‍ദാര്‍ സനിത് എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. ജൂലൈ 26ന് എത്തിയ യാത്രക്കാരന്‍ ഷിഹാബ് ഒളിപ്പിച്ച സ്വര്‍ണമാണ് ഇവർ കൈക്കലാക്കിയത്. ഉദ്യോഗസ്ഥര്‍ ഷിഹാബിനെ സിസിടിവി ഇല്ലാത്ത ഭാഗത്തേക്കു കൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി.

English Summary: Two customs officials got suspension over gold smuggling at Karipur

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com