Premium

കടലിലും ആകാശത്തും വൻസ്ഫോടനങ്ങൾ സംഭവിക്കാം; ‘ദേഷ്യം പിടിച്ച’ ചൈനയെ ആരു തടയും?

HIGHLIGHTS
  • ചൈന–തയ്‌വാൻ ബന്ധത്തിൽ വിള്ളൽ വീഴ്‌ത്തിയാൽ യുഎസിന് എന്താണു നേട്ടം?
  • ബൈഡൻ നീരസം പ്രകടിപ്പിച്ചിട്ടും നാൻസി പെലോസി ത‌യ്‌വാൻ സന്ദർശിച്ചത് എന്തിന്?
  • തയ്‌വാൻ അതിർത്തി കടന്നുള്ള ചൈനയുടെ മിസൈൽ പ്രയോഗം ലക്ഷ്യമിടുന്നത് യുദ്ധം?
Taiwan-China/Sam Yeh / AFP
ജൂലൈ 26നു നടന്ന സൈനികാഭ്യാസത്തിൽ തയ്‌വാൻ നാവികസേനയുടെ കപ്പലിൽനിന്ന് യുഎസ് നിർമിത മിസൈൽ പ്രയോഗിക്കുന്നു. ചിത്രം: Sam Yeh / AFP
SHARE

സമീപദിവസങ്ങളിൽ യുഎസ് ബലതന്ത്രം അരങ്ങേറിയ 2 സംഭവങ്ങളുണ്ടായി. ആദ്യത്തേത് അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളില്‍ ഡ്രോൺ ആക്രമണം നടത്തി അൽ ഖായിദ തലവൻ അയ്മൻ അൽ സവാഹിരിയെ വധിച്ചെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനം. രാജ്യത്തിന്റെ പരമാധികാരം ലംഘിച്ച ഈ നടപടി ദോഹ കരാറിന്റെ ലംഘനമാണെന്നു താലിബാൻ പ്രതിഷേധിച്ചെങ്കിലും ഭീകരനേതാവിനു താലിബാൻ അഭയം നൽകിയതാണു യഥാർഥ കരാർലംഘനമെന്നായിരുന്നു യുഎസിന്റെ പ്രതികരണം. സവാഹിരി കൊല്ലപ്പെട്ടെന്ന യുഎസ് പ്രഖ്യാപനം താലിബാൻ സ്ഥിരീകരിച്ചില്ല. ഡ്രോൺ പതിച്ച വീട്ടിൽ ആരുമില്ലായിരുന്നുവെന്നാണു വിശദീകരണം. അഫ്ഗാൻ വിട്ടെങ്കിലും അമേരിക്കയുടെ ശത്രുക്കളെ വകവരുത്താൻ വേണ്ടിവന്നാൽ തിരിച്ചെത്തുമെന്ന കഴിഞ്ഞ ഓഗസ്റ്റിലെ യുഎസ് പ്രഖ്യാപനമാണ് ഈ സന്ദർഭത്തിൽ ഓർക്കേണ്ടത്. രണ്ടാമത്തെ സംഭവം യുഎസ് ജനപ്രതിനിധി സഭാ സ്പീക്കറും ബൈഡന്റെ കക്ഷിയായ ഡമോക്രാറ്റിക് പാർട്ടിയിലെ മുതിർന്ന നേതാവുമായ നാൻസി പെലോസി നടത്തിയ, ഹ്രസ്വമെങ്കിലും വിവാദമായ തയ്‌വാൻ സന്ദർശനമാണ്. യുക്രെയ്നു പിന്നാലെ തയ്‌വാനും യുദ്ധത്തിലേക്കു പോകുന്നതിന്റെ സൂചനയാണോ നാൻസിയുടെ സന്ദർശനം ലോകത്തിനു നൽകുന്നത്? പെലോസി മടങ്ങിയതോടെ, പ്രകോപിതരായ ചൈന, തയ്‌വാനെ നാലുവശത്തുനിന്നും വളഞ്ഞ് വൻ സൈനികാഭ്യാസമാണു നടത്തിയത്. ഇനിയൊരു യുദ്ധം യൂറോപ്പിനും ഏഷ്യയ്ക്കും താങ്ങാനാകുമോ? എന്തുകൊണ്ടാണ് തയ്‌വാനും ചൈനയ്ക്കുമിടയിൽ യുഎസ് ഇറങ്ങിക്കളിക്കുന്നത്?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}