ഇൗ പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്രത്തിന്റെ പുതിയ സഹകരണനയം പ്രഖ്യാപിച്ച് ബിൽ വരുമോ എന്നതാണ് കേരളത്തിലെ മൂന്ന് മുന്നണികളും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷായാണ് സഹകരണ മന്ത്രിയെന്നതിനാൽ കേരളത്തിലെ മുന്നണികളുടെ ആകാംക്ഷ ഇരട്ടിക്കുകയാണ്. ആകാംക്ഷയിൽ കേരളത്തിലെ സിപിഎമ്മാണ് മുന്നിൽ. കാരണം മറ്റൊന്നുമല്ല, കേരളത്തിലെ സഹകരണമേഖലയുടെ സിംഹഭാഗവും സിപിഎമ്മിന്റെ കയ്യിലാണ്. പാർട്ടിയെ വളർത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും സമ്പന്നവൽക്കരിക്കുന്നതിലും കേരളത്തിലെ സഹകരണ മേഖലയ്ക്കു വലിയ പങ്കാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ സഹകരണമേഖലയിൽ കൂടി കണ്ണു വയ്ക്കുന്ന ഒരു നയം ബിജെപി സർക്കാരിൽനിന്നു പ്രതീക്ഷിക്കേണ്ടിവരുമെന്ന് സിപിഎം വിലയിരുത്തുന്നു. അതേസമയം, ശക്തികേന്ദ്രങ്ങളിൽ പോലും കോൺഗ്രസിന്റെ അടിത്തറ ഇല്ലാതാക്കിയതിന് പിന്നിൽ സഹകരണസംഘങ്ങളുടെ തലപ്പത്തേക്ക് പാർട്ടി നിയോഗിച്ച നേതാക്കളുടെ അധികാരഭ്രമവും ഒപ്പം അഴിമിതിയും കാരണമായെന്നാണ് കോൺഗ്രസിലെ വിലയിരുത്തൽ. പുതിയ സഹകരണ നയത്തോടെ കേരളത്തിൽ ബിജെപി കളം പിടിക്കുമോ? ആദായനികുതി വകുപ്പും പ്രത്യേക എൻഫോഴ്സ്മെന്റും ഇനി കേരളത്തിലെ സഹകരണ സംഘങ്ങളിലും കയറിയിറങ്ങുമോ? കേരളത്തിലെ ഇടത് രാഷ്ട്രീയത്തിന്റെ വളർച്ചയുടെ അടിസ്ഥാനം പ്രാഥമിക സംഘങ്ങൾ വഴിയുള്ള ജനപിന്തുണയാണെന്ന ചിന്ത തിരിച്ചറിഞ്ഞ കേന്ദ്രസർക്കാർ ഏതു തരം ഇടപെടലായിരിക്കും സംസ്ഥാനത്തു നടത്തുക?
HIGHLIGHTS
- അടിമണ്ണ് പോകാതെ നോക്കാൻ സിപിഎം, ‘ഓപറേഷൻ കോഓപറേഷനു’മായി കോൺഗ്രസ്
- കേന്ദ്രത്തിന്റെ സഹകരണ നയം കേരളത്തിലെ സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നുണ്ടോ?
- കേരളത്തിൽ സഹകരണ സംഘങ്ങളുടെ ഗുജറാത്ത് മോഡലുമായി വരുമോ ആർഎസ്എസ്?