ADVERTISEMENT

തിരുവനന്തപുരം∙ ചികിത്സയ്ക്ക് പണമില്ലാതെ മരിച്ച കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപക ഫിലോമിനയുടെ നിക്ഷേപത്തുക പൂര്‍ണമായി ശനിയാഴ്ച മടക്കി നല്‍കുമെന്ന് സഹകരണമന്ത്രി വി.എന്‍.വാസവന്‍. പണം ഫിലോമിനയുടെ വീട്ടിലെത്തിച്ചു നല്‍കും. കാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങള്‍ തിരികെ നല്‍കാന്‍ 35 കോടി അടിയന്തരമായി കരുവന്നൂര്‍ ബാങ്കിന് നല്‍കും.

ബോര്‍ഡ് അംഗങ്ങളുടെ സ്വത്ത് കണ്ടുകെട്ടാനും തീരുമാനമായി. പ്രതിസന്ധിയിലായ പ്രാഥമിക സംഘങ്ങളെ സഹായിക്കാന്‍ സഹകരണ സംരക്ഷണ നിധി രൂപീകരിക്കും. സഹകരണസംഘ തട്ടിപ്പുകളില്‍ ക്രിമിനല്‍ കേസ് എടുക്കാവുന്ന തരത്തില്‍ സമഗ്രമായ നിയമഭേദഗതി കൊണ്ടുവരുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

English Summary: FD Money of Philomena Will Give Back on Saturday, Says Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com