ADVERTISEMENT

തിരുവനന്തപുരം∙ മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം കൊണ്ടുപോകുന്നത് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനു കത്തയച്ചു. മുല്ലപ്പെരിയാറിയിൽ ജലനിരപ്പ് 136 അടിയോട് അടുക്കുകയാണെന്നും മഴ തുടർന്നാൽ അണക്കെട്ടിലേക്ക് എത്തുന്ന വെള്ളത്തിന്റെ അളവിൽ വലിയ വർധനയുണ്ടാകുമെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. 

വെള്ളത്തിന്റെ അളവ് സുരക്ഷിതമായ പോയിന്റിൽ നിലനിർത്താൻ തമിഴ്നാട്ടിലേക്കു കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവിൽ ക്രമീകരണം ഏർപ്പെടുത്തണം. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിനെക്കാൾ കൂടുതൽ ജലം കൊണ്ടുപോകാൻ നടപടി സ്വീകരിക്കണം. അണക്കെട്ട് തുറക്കുന്നതിന് 24 മണിക്കൂറെങ്കിലും മുന്നറിയിപ്പു നൽകണം. എങ്കിൽ മാത്രമേ അണക്കെട്ടിനു താഴെ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയൂ എന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.

English Summary: Pinarayi Vijayan sends letter to MK Stalin on Mullaperiyar Dam situation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com