എരിവിനൊപ്പം ലഹരി കൂട്ടി മുറുക്കാൻ ജോധ്പൂർ ബജി മുളകിൽ ഒളിപ്പിച്ച് കറപ്പ്; കയ്യോടെ പിടികൂടി

1248-ram
75 ഗ്രാം കറപ്പുമായി പിടിയിലായ രാജസ്ഥാൻ സ്വദേശി നരൂർ റാം
SHARE

പാലക്കാട് ∙ ട്രെയിനിൽ ബജി മുളകുകൾക്കിടയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏഴര ലക്ഷം രൂപയുടെ കറപ്പ് (ഓപ്പിയം) പിടികൂടി. ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും എക്സൈസും ചേർന്ന് പാലക്കാട്ട് ഒലവക്കോട് റെയിൽ‌വേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് രാജസ്ഥാൻ സ്വദേശി നരൂർ റാമിനെ പിടികൂടിയത്. പരിശോധന ഒഴിവാക്കാൻ സെക്കൻഡ് എസി കംപാര്‍ട്ട്മെന്റിലായിരുന്നു രാജസ്ഥാനിൽ നിന്നു കോയമ്പത്തൂരിലേക്കുള്ള നരൂർ റാമിന്റെ യാത്ര.

കോയമ്പത്തൂരില്‍ മരപ്പണിക്കാരനായ നരൂര്‍ റാം കൂടെ ജോലി ചെയ്യുന്നയാളിന്റെ നിര്‍ദേശമനുസരിച്ചാണ് കറപ്പ് കടത്തിയതെന്നും മുളകുബജിക്കൊപ്പം ലഹരി കൂട്ടി മുറുക്കാനാണ് ഇതെന്നും പറഞ്ഞതായി ഉദ്യോഗസ്ഥർ അറിയിച്ചു. ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സിന്റെ പരിശോധന കണ്ടതോടെ ട്രെയിനിൽനിന്ന് ഇറങ്ങി ധൃതിയിൽ നടന്നുപോയ ഇയാളെക്കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ‌ഇയാൾ മുൻപും ഇതുപോലെ ലഹരി കടത്തിയിട്ടുണ്ടോയെന്ന് എക്സൈസ് അന്വേഷിക്കും.

English Summary: opium seized; inter-State peddler held in Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}