ADVERTISEMENT

തിരുവനന്തപുരം ∙ ക്രൈം ബ്രാഞ്ച് ഐജി (എറണാകുളം) ഗോപേഷ് അഗർവാളിനെ ഇന്റലിജൻസ് ഐജിയായും തീരദേശ പൊലീസ് ഐജി പി.വിജയനെ കേരള ബുക്ക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി എംഡിയായും നിയമിച്ചു. കെബിപിഎസ് എംഡിയായിരുന്ന സൂര്യ തങ്കപ്പൻ ഡെപ്യൂട്ടേഷൻ അവസാനിച്ച് ഒഡീഷ കേഡറിലേക്കു മാറുന്ന സാഹചര്യത്തിലാണു പി.വിജയന്റെ നിയമനം.

കെബിപിഎസ് എംഡി സ്ഥാനം പൊലീസ് ആസ്ഥാനത്തെ ഐജിയുടെ പദവിക്കു തുല്യമാക്കി. ഇന്റലിജൻസ് ഐജി ആയിരുന്ന കെ.സേതുരാമനെ ട്രെയിനിങ് ഐജിയാക്കി മാറ്റി നിയമിച്ചു. തീരദേശ പൊലീസിന്റെ അധിക ചുമതലയുമുണ്ട്. ക്രൈംബ്രാഞ്ച് ഡിഐജി എസ്.ശ്യാംസുന്ദറിനെ സെക്യൂരിറ്റി വിഭാഗം ഡിഐജിയാക്കി. ഒരു വർഷത്തേക്ക് എക്സ് കേഡർ തസ്തിക സൃഷ്ടിച്ചാണു ശ്യാംസുന്ദറിന്റെ നിയമനം. കെഎപി രണ്ടാം ബറ്റാലിയൻ കമൻഡാന്റ് നവനീത് ശർമയെ പൊലീസ് ആസ്ഥാനത്തെ എസ്പിയായും നിയമിച്ചു. 

English Summary: IPS officers transfer Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com