Premium

ധൻകറിന്റെ വരവോടെ പ്രതിപക്ഷ ഐക്യവും തകർന്നു? ഇനി ബിജെപി ലക്ഷ്യം രാജ്യസഭയിൽ സമ്പൂർണ നിയന്ത്രണം

HIGHLIGHTS
  • ജഗ്ദീപ് ധൻകറിന്റെ രാഷ്ട്രീയ ജീവിതത്തിൽ ഒറ്റയാൾ പോരാട്ടത്തിന്റെ അസാധാരണ കഥയുണ്ട്
  • ധൻകർ മമതയോട് ഏറ്റുമുട്ടിയതിന്റെ തുടർച്ച രാജ്യസഭയിലും കാണാനാകുമോ?
jagdeep-dhankar-narendra-modi-amit-shah
ജഗ്ധീപ് ധൻകർ, നരേന്ദ്ര മോദി, അമിത് ഷാ. ചിത്രം: Twitter/BJP
SHARE

‘സിങ്കം സിങ്കിളാ വരും’ എന്ന രജനീകാന്തിന്റെ ഡയലോഗ് പോലെയായിരുന്നു ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് സർക്കാരിനെ വെള്ളം കുടിപ്പിച്ച ഗവർണർ ജഗ്ദീപ് ധൻകറിന്റെ നിലപാടുകൾ. 2019 ൽ ഗവർണറായി നിയമിക്കപ്പെട്ട ശേഷം മമതയ്ക്ക് ഇതുപോലൊരു തലവേദന വേറെയുണ്ടായിക്കാണില്ല. സംസ്ഥാനത്തെ മുഴുവൻ ബിജെപി നേതാക്കൾക്കും ചേർന്നു കഴിയാതെ പോയതാണ് ജഗ്ദീപ് ധൻകർ, ഭരണഘടനയും അതു ഗവർണർക്കു നൽകുന്ന അധികാരങ്ങളും വച്ച് ചെയ്തത്. അക്ഷരാർഥത്തിൽ മമത ദീദിയെ ‘ക്ഷ’ വരപ്പിച്ചു ധൻകർ. സമൂഹ മാധ്യമങ്ങളിലൂടെയും മാധ്യമപ്രവർത്തകരെ പ്രത്യേകം വിളിപ്പിച്ചുമൊക്കെ ധൻകർ കൃത്യമായ രാഷ്ട്രീയം പറഞ്ഞു. പറഞ്ഞതു പലതും ശരിയായിരുന്നെങ്കിലും പറഞ്ഞ രീതികൾ ശരിയായിരുന്നോ എന്ന് ബിജെപി നേതാക്കൾക്കു പോലും തോന്നത്തക്ക വിധം അദ്ദേഹം രാജ്ഭവനിൽ നിറഞ്ഞു നിന്നു. ഇക്കഴിഞ്ഞ ദേശീയ വോട്ടർദിനത്തിൽ ബംഗാൾ അസംബ്ലിയിൽ അംബേദ്കറുടെ പ്രതിമയിൽ മാലയിട്ട ശേഷം ജഗ്ദീപ് ധൻകർ മാധ്യമങ്ങളെ കണ്ടിരുന്നു. ‘സ്വന്തം ഇഷ്ടത്തിന് വോട്ടു ചെയ്തവർക്ക് ജീവൻ വിലയായി നൽകേണ്ടി വന്ന സംസ്ഥാനമാണ് ബംഗാൾ. ഭീകരവും ഭീതിദവുമാണ് ഇവിടുത്തെ അവസ്ഥ. നിയമവാഴ്ചയല്ല, വാഴുന്നയാളുടെ നിയമമാണ് ബംഗാളിൽ നടക്കുന്നത്’. മമത ബാനർജിക്കെതിരെയുള്ള കൃത്യമായ ആരോപണമായിരുന്നു അത്. ആ പറഞ്ഞതിനും ഒരു മാസം മുൻപ് മമത ബാനർജി രാഷ്ട്രപതിക്കു കത്തെഴുതിയത് ഗവർണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ടായിരുന്നു. അതൊന്നും ധൻകറിനെ കുലുക്കിയില്ല. ഇടയ്ക്കിടെ ഡൽഹിയിലെത്തി ആഭ്യന്തര മന്ത്രി അമിത്ഷായുമായി ചർച്ച നടത്തി. അതിന്റെ പടം ട്വിറ്ററിലിട്ട് ‘ബംഗാളിലെ ക്രമസമാധാന തകർച്ചയെക്കുറിച്ച് ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചു’ എന്ന മട്ടിൽ പോസ്റ്റു ചെയ്ത് ടിഎംസിയെ പ്രകോപിപ്പിക്കാനും അദ്ദേഹത്തിനു മടിയുണ്ടായിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA