മൂന്നാർ ∙ പെട്ടിമുടി വാർഷിക ദിനത്തിൽ മൂന്നാറിൽ വീണ്ടും ഉരുൾപൊട്ടൽ. മൂന്നാർ കുണ്ടള ഡാമിനടുത്ത് പുതുക്കുടി എസ്റ്റേറ്റിൽ ഉരുൾപൊട്ടി; ആളപായമില്ല. എസ്റ്റേറ്റിലെ ലയത്തിൽ നിന്നും 450 പേരെ മാറ്റിപ്പാർപ്പിച്ചു. പ്രദേശത്ത് കനത്തമഴ തുടരുന്നു. രണ്ട് കടമുറിയും ക്ഷേത്രവും 45,000 ലീറ്ററിന്റെ വാട്ടർ ടാങ്കും മണ്ണിനടിയിലായി. തലനാരിഴയ്ക്കാണ് എസ്റ്റേറ്റിലെ ലയങ്ങൾ അപകടത്തിൽനിന്ന് ഒഴിവായത്. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ഉരുൾപൊട്ടിയത്.
141 കുടുംബങ്ങളിലെ 450 പേരെ കുണ്ടള സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കുറച്ചുപേരെ ബന്ധുവീടുകളിലേക്കും മാറ്റി. ദേവികുളം എംഎൽഎ എ.രാജയുടെ നേതൃത്വത്തിലാണ് ആളുകളെ മാറ്റിയത്. മൂന്നാർ വട്ടവട ദേശീയപാത തകർന്നു. ഇവിടെ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു.
English Summary: Landslide at Munnar Kundala Puthukkudi