4 കുട്ടികളുമായി യുവതി കിണറ്റിൽ ചാടി; കുട്ടികൾ മരിച്ചു, അമ്മ രക്ഷപ്പെട്ടു

1200-police-rajasthan
രാജസ്ഥാൻ പൊലീസ് (ഫയൽ ചിത്രം)
SHARE

ജയ്പുർ ∙ രാജസ്ഥാനിൽ നാല് കുട്ടികളുമായി യുവതി കിണറ്റിൽ ചാടി. കുട്ടികൾ മരിക്കുകയും യുവതി രക്ഷപ്പെടുകയും ചെയ്തു. അജ്മേർ ജില്ലയിലാണ് സംഭവം. മതിയ (32) ആണ് കുട്ടികളായ കോമൾ (4), റിങ്കു (3), രജ്‌വീർ (22 മാസം), ദേവ്‌രാജ് (ഒരുമാസം) എന്നിവരുമായി കിണറ്റിൽ ചാടിയത്. 

കുട്ടികളെയും അമ്മയെയും പുറത്തെടുത്തെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. അമ്മയെയും മുതിർന്ന മൂന്നു കുട്ടികളെയും വെള്ളിയാഴ്ച രാത്രിതന്നെ പുറത്തെടുത്തു. ഒരു മാസം പ്രായമായ കുഞ്ഞിനെ ശനിയാഴ്ച രാവിലെയാണ് പുറത്തെടുത്തത്. കുടുംബപ്രശ്നത്തെ തുടർന്നാണ് യുവതി കുട്ടികളുമായി കിണറ്റിൽ ചാടിയതെന്ന് പൊലീസ് പറഞ്ഞു.

English Summary: Rajasthan Woman Jumps In Well With Children, All 4 Die, She Survives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}