മദ്യപാനത്തിനിടെ തർക്കം; സഹോദരനെ വെട്ടിയ ശേഷം ഓടിയ യുവാവ് ഷോക്കേറ്റ് മരിച്ചു

santhosh-sajeev
സന്തോഷ്, സജീവ്
SHARE

തിരുവല്ല∙ സഹോദരനെ വെട്ടിയ ശേഷം ഓടിയ യുവാവ് ഷോക്കേറ്റ് മരിച്ചു. പെരിങ്ങര ചിറയിൽ വീട്ടിൽ സന്തോഷ് (43) ആണ് മരിച്ചത്. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്നാണ് സഹോദരൻ സജീവിനെ (39) സന്തോഷ് വെട്ടിയത്.തുടർന്ന് സംഭവ സ്ഥലത്തുനിന്ന് ഓടിയ സന്തോഷ് തൊട്ടടുത്തുള്ള പഞ്ചായത്ത് ഓഫിസിന്റെ മതിൽ ചാടിക്കടന്നു. മതിലിനോട് ചേർന്നുണ്ടായിരുന്ന എർത്ത് കമ്പിയിൽ തട്ടിയാണ് ഷോക്കേറ്റതെന്ന് സംശയിക്കുന്നു. കനത്ത മഴമൂലം പഞ്ചായത്ത് ഓഫിസിലും പരിസരത്തും വെള്ളം കയറിക്കിടക്കുകയായിരുന്നു. സന്തോഷിനെ വെള്ളത്തിൽ വീണു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തലയ്ക്ക് വെട്ടേറ്റ സജീവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

English Summary: Young man electrocuted in Thiruvalla

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}