ഖത്തറില്‍നിന്നു നാട്ടിലേക്ക് മടങ്ങിയ യുവാവിനെ കാണാനില്ല; പരാതി

Rijesh Home
റിജേഷിന്റെ വീട്..
SHARE

നാദാപുരം (കോഴിക്കോട്)∙ ഖത്തറില്‍നിന്നു നാട്ടിലേക്ക് മടങ്ങിയ യുവാവിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ വളയം പൊലീസ് കേസെടുത്തു. ജാതിയേരി കോമ്പി മുക്കിലെ വാതുക്കല്‍ പറമ്പത്ത് റിജേഷിനെയാണ് (35) കാണാതായത്. ഒന്നരമാസമായി റിജേഷിനെ പറ്റി വിവരമില്ലെന്ന് കാണിച്ച് സഹോദരന്‍ രാജേഷാണ് പൊലീസില്‍ പരാതി നല്‍കിയത്.

മൂന്നു വര്‍ഷം മുൻപാണ് റിജേഷ് ഖത്തറില്‍ ജോലിക്കായി പോയത്. ജൂണ്‍ 10നാണ് അവസാനം ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചത്. ജൂണ്‍ 16നു കണ്ണൂര്‍ വിമാനത്താവളം വഴി നാട്ടില്‍ എത്തുമെന്ന് അറിയിച്ചിരുന്നു.

പിന്നീട് ഒരു വിവരവും ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കണ്ണൂര്‍ ജില്ലയിലെ ചിലര്‍ റിജേഷിനെ അന്വേഷിച്ച് ജാതിയേരി കോമ്പിമുക്ക് പരിസരങ്ങളില്‍ എത്തിയതായി നാട്ടുകാര്‍ പറഞ്ഞു. റിജേഷിന്റെ തിരോധാനത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്ന് അന്വേഷണം ആരംഭിച്ചതായി വളയം സിഐ എ.അജീഷ് പറഞ്ഞു.

English Summary: Youth Missing in Kozhikode Nadapuram 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}