ആറന്മുള വള്ളസദ്യയ്ക്ക് പോയ വള്ളം ഒഴുക്കില്‍പെട്ട് മറിഞ്ഞു

pambayar
പമ്പയാറ്റില്‍ മറിഞ്ഞ പള്ളിയോടം
SHARE

ചെങ്ങന്നൂർ∙ ആറന്മുള വള്ളസദ്യയ്ക്ക് പോയ കോടിയാട്ടുകര പള്ളിയോടം പമ്പയാറ്റില്‍ ഒഴുക്കില്‍പെട്ട് മറിഞ്ഞു. പള്ളിയോടത്തിലെ പത്തുപേരും നീന്തിക്കയറി രക്ഷപ്പെട്ടു. വള്ളസദ്യക്കായി ബോട്ടില്‍ കെട്ടിവലിച്ച് കൊണ്ടുവന്ന പള്ളിയോടമാണ് മറിഞ്ഞത്. 

പടിഞ്ഞാറൻ ഭാഗത്തുനിന്ന് കിഴക്കൻ ഭാഗത്തേക്കാണ് ഈ പള്ളിയോടം വരേണ്ടത്. ശക്തമായ ഒഴുക്കുള്ളതിനാൽ തുഴഞ്ഞുകൊണ്ട് വരാനാകില്ല. ബോട്ടിൽ കെട്ടിവലിച്ച് കൊണ്ടുവരുന്നതിനിടെ ചെങ്ങന്നൂർ പുത്തൻകാവ് പാലത്തിനു സമീപം അത്തിമുക്കിൽ കയത്തിനു സമീപം മറിയുകയായിരുന്നു. നിലവിൽ പള്ളിയോടത്തിന് കേടുപാടുകളൊന്നുമില്ല, പള്ളിയോടത്തെ കരയ്ക്കടുപ്പിക്കാനുള്ള ശ്രമത്തിലാണ്.

English Summary: Boat capsized in Pambayar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കല്യാണ തേൻനിലാ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}