എഎപി നേതാവിനെ സിപിഎമ്മുകാരനായ പഞ്ചായത്ത് പ്രസിഡന്റ് മർദിച്ചെന്ന് പരാതി- വിഡിയോ

aap-cpm-mampad
വിഡിയോയിൽ നിന്നുള്ള ദൃശ്യം
SHARE

നിലമ്പൂർ (മലപ്പുറം) ∙ മമ്പാട് പഞ്ചായത്ത് പ്രസിഡന്റായ സിപിഎം നേതാവ് ആംആദ്മി പാർട്ടി (എഎപി) നേതാവിനെ മർദിച്ചതായി പരാതി. പഞ്ചായത്ത് ഓഫിസ് പരിസരത്തുവച്ച് മർദിക്കുന്ന വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. മമ്പാട് പഞ്ചായത്ത് പ്രസിഡന്റ് സി.ശ്രീനിവാസനാണ് എഎപിയുടെ വണ്ടൂർ നിയോജക മണ്ഡലം കൺവീനർ എ.സവാദിനെ മർദിച്ചത്. ശനിയാഴ്ചയാണ് സംഭവം.

സിപിഎം പ്രവർത്തകനായിരുന്ന സവാദ് പിന്നീട് ആംആദ്മി പാർട്ടിയിൽ ചേരുകയായിരുന്നു. പ്രസിഡന്റ് ജനപ്രതിനിധിയായിട്ടുള്ള വാർഡിലെ അംഗമാണ് സവാദ്. കഴിഞ്ഞ മാസം 28ന് ഇവിടെ ഗ്രാമസഭ ചേർന്നപ്പോൾ സവാദ് വിഡിയോ ചിത്രീകരിച്ചത് പ്രസിഡന്റ് വിലക്കിയിരുന്നു. മിനുട്സിന്റെ ഫോട്ടോ എടുക്കാൻ ശ്രമിച്ചെങ്കിലും അതും തടഞ്ഞു. ഇതോടെ പൊലീസ് സ്ഥലത്തെത്തിയിരുന്നു.

പിന്നീട് ഇന്നലെ വൈകിട്ട് പാർട്ടിയുടെ വണ്ടൂർ മണ്ഡലം ട്രഷറർ കൂടിയായ പ്രവാസിയുമൊത്ത് പഞ്ചായത്ത് സെക്രട്ടറിയെ കാണാനാണ് ഓഫിസിൽ ചെന്നതെന്ന് സവാദ് പറഞ്ഞു. മുറ്റത്തു നിൽക്കുമ്പോൾ പ്രസിഡന്റ് ഓടിവന്ന് കയ്യേറ്റം ചെയ്തു. സിപിഎം പ്രവർത്തകരിൽ ചിലരും ചേർന്ന് ഗേറ്റിനു പുറത്താക്കി മർദനം തുടർന്നു. നാട്ടുകാർ ചേർന്നാണ് പിടിച്ചു മാറ്റിയത്. തന്റെ ഫോൺ പിടിച്ചുവാങ്ങിയെന്നും സവാദ് ആരോപിച്ചു.

ഈ സംഭവത്തിനു പിന്നാലെ രണ്ടു പേരും നിലമ്പൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ജാതിപ്പേര് വിളിച്ച് കയ്യേറ്റം ചെയ്തെന്നാണ് പ്രസിഡന്റിന്റെ പരാതി. കൂടുതൽ വിശദീകരണത്തിന് അദ്ദേഹത്തെ ബന്ധപ്പെടാൻ പല തവണ ശ്രമിച്ചെങ്കിലും ഫോണെടുത്തില്ല.

English Summary: CPM Panchayath President Beats AAP Leader In Mampad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അച്ഛന്‍കുട്ടിയാണെങ്കിലും ഞാന്‍ ഇന്‍ഡിപെന്‍ഡന്‍റ് സ്ത്രീയാണ് | Namitha Pramod Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA