ADVERTISEMENT

തിരുവനന്തപുരം∙ തിരുവല്ല താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് ഡോ. അജയമോഹനെ സ്ഥലം മാറ്റിയ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നടപടിക്കെതിരെ കേരള ഗവ.മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ). ആശുപത്രി സൂപ്രണ്ടിനെതിരെ ഉണ്ടായത് വ്യക്തിഹത്യയാണെന്നും സ്ഥലം മാറ്റിയ നടപടിക്കെതിരെ തിങ്കളാഴ്ച തിരുവല്ലയിൽ കരിദിനം ആചരിക്കുമെന്നും കെജിഎംഒഎ അറിയിച്ചു.

മരുന്നു ക്ഷാമം കേരളത്തിലെ എല്ലാ ആശുപത്രികളിലും ഉള്ളതാണെന്നും, ഡോക്ടർമാർക്കെതിരായ അക്രമങ്ങൾക്ക് എണ്ണയൊഴിച്ചു കൊടുക്കുകയാണ് ആരോഗ്യമന്ത്രി ചെയ്തതെന്നും കെജിഎംഒഎ കുറ്റപ്പെടുത്തി. മന്ത്രി ആശുപത്രിയിൽ എത്തുമ്പോൾ ആറു ഡോക്ടർമാർ ഒപിയിൽ ഉണ്ടായിരുന്നെന്നും കെജിഎംഒഎ ചൂണ്ടിക്കാട്ടി.

ഇന്നലെ രാവിലെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ മന്ത്രി വീണാ ജോർജ് മിന്നൽ സന്ദർശനം നടത്തിയിരുന്നു. വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രി സൂപ്രണ്ട് ഡോ. അജയമോഹനെ ചെങ്ങന്നൂർ താലൂക്ക് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടായി സ്ഥലം മാറ്റി. മന്ത്രി എത്തുമ്പോൾ 4 ഒപികളിൽ രണ്ടെണ്ണത്തിൽ ഡോക്ടർമാരില്ലായിരുന്നു. ഹാജർ ബുക്കിൽ ഒപ്പിട്ട ഡോക്ടർമാരിൽ പകുതി പേർ പോലും ആശുപത്രിയിലുണ്ടായിരുന്നില്ല.

English Summary: KGMOA against Minister Veena George on Thiruvalla Hospital Superintendent Transfer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com