നാഗ്പുരിൽ മന്ത്രവാദത്തിനിടെ അഞ്ചു വയസ്സുകാരിയെ മാതാപിതാക്കൾ മർദിച്ചു കൊന്നു

1248-back-magic
പ്രതീകാത്മക ചിത്രം. Photo Credit: LesdaMore /Shutterstock
SHARE

നാഗ്പുർ∙ മഹാരാഷ്ട്രയിലെ നാഗ്പുരിൽ മന്ത്രവാദത്തിനിടെ അഞ്ചു വയസ്സുകാരിയെ  മാതാപിതാക്കൾ മർദിച്ചു കൊന്നു. ബാധ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണു കുട്ടിയെ മാതാപിതാക്കൾ അതിക്രൂരമായി മർദിച്ചത്. വെള്ളിയാഴ്ച രാത്രി നടന്ന മന്ത്രവാദത്തിനിടയിലാണ് സംഭവം. കേസിൽ കുട്ടിയുടെ പിതാവ് സിദ്ധാർഥ് ചിംനെ (45), മാതാവ് രഞ്ജന(42), പിതൃസഹോദരി പ്രിയ ബൻസോദ് (32), എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. 

സുഭാഷ് നഗർ സ്വദേശിയായ സിദ്ധാർഥ് ചിംനെ ന്യൂസ് സംബന്ധമായ യുട്യൂബ് ചാനൽ നടത്തിയിരുന്നു. കഴിഞ്ഞമാസം ഭാര്യയോടും പതിനാറും, അഞ്ചും വയസ്സ് പെൺമക്കൾക്കൊപ്പം തകൽഘട്ടിലെ ഒരു ആരാധനാലയം ചിംനെ സന്ദർശിച്ചിരുന്നു. തീർഥാടനത്തിനു പിന്നാലെ 5 വയസ്സുള്ള ഇളയകുട്ടിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നതായി ചിംനെയ്ക്ക് തോന്നിയിരുന്നു. കുട്ടിയിൽ ‘പിശാചു ബാധ’ ഉള്ളതായി ചിംനെ വിശ്വസിച്ചു. കുട്ടിയുടെ ബാധ ഒഴിപ്പിക്കുന്നതിനായി മന്ത്രവാദം നടത്താൻ പ്രതി തീരുമാനിക്കുകയായിരുന്നു. 

വീട്ടിൽ വച്ചു നടന്ന മന്ത്രവാദത്തിന്റെ ദൃശ്യങ്ങൾ പ്രതി ചിത്രീകരിച്ചിരുന്നു.  ചിംനെ ചിത്രീകരിച്ച ദൃശ്യങ്ങളിൽ പ്രതികൾ കുട്ടിയോട് നിരവധി ചോദ്യങ്ങൾ ഉന്നയിക്കുന്നത് വ്യക്തമാണ്. ചോദ്യങ്ങൾക്ക് കുട്ടിക്ക് കൃത്യമായി ഉത്തരം നൽകാൻ കഴിയാതെ വന്നതോടെ മൂന്നു പ്രതികളും ചേർന്ന് കുട്ടിയെ അടിക്കാനും മർദിക്കാനും ആരംഭിച്ചു. മർദനം സഹിക്കാൻ വയ്യാതെ അവശയായി കുഴഞ്ഞു വീണ കുട്ടിയെ ശനിയാഴ്‌ച രാവിലെ പ്രതികൾ ആരാധനാലയത്തിൽ എത്തിക്കുകയായിരുന്നു. 

ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ പിന്നീട് സർക്കാർ ആശുപത്രിയിൽ എത്തിച്ചതിനു ശേഷം പ്രതികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സംശയം തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതികളുടെയും ഇവർ സഞ്ചരിച്ച കാറിന്റെയും ചിത്രങ്ങൾ എടുത്തിരുന്നു. കുട്ടിയുടെ മരണശേഷം ഫോട്ടോഗ്രാഫിലെ വാഹന റജിസ്ട്രേഷൻ നമ്പർ ഒത്തുനോക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്ക് എത്തിയത്. 

English Summary: Nagpur Couple Beats Daughter, 5, To Death During "Black Magic": Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA