ഇര്‍ഷാദിന്റേത് മുങ്ങിമരണം; കാലുകളില്‍ ഉരഞ്ഞ പാടുകൾ: പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട്

irshad-kozhikode
കൊല്ലപ്പെട്ട ഇർഷാദ്
SHARE

കോഴിക്കോട്∙ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ കോഴിക്കോട് പന്തിരിക്കര സ്വദേശി ഇർഷാദിന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കാലുകളില്‍ ഉരഞ്ഞ പാടുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി.

മൃതദേഹത്തിൽ തലയിലും മുഖത്തും മുറിവുകളുണ്ടായിരുന്നെങ്കിലും ഇതേപ്പറ്റി റിപ്പോർട്ടിൽ വ്യക്തതയില്ല. ഇത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത തേടി അന്വേഷണ സംഘം ഫൊറൻസിക് സർജനെ നേരിട്ടു കാണും. മൃതദേഹത്തിന്റെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല. മേപ്പയൂരിൽനിന്ന് കാണാതായ ദീപക്കിന്റെ മൃതദേഹം എന്നു തെറ്റിദ്ധരിച്ച് ഇർഷാദിന്റെ മൃതദേഹം സംസ്കരിച്ചിരുന്നു. എന്നാൽ, പിന്നീട് നടത്തിയ ഡിഎൻഎ പരിശോധനയിൽ മരിച്ചത് ദീപക് അല്ല ഇർഷാദ് ആണെന്ന് കണ്ടെത്തി.

ജൂലൈ 16ന് രാത്രി പുറക്കാട്ടിരി പാലത്തിൽനിന്ന് ഇർഷാദ് താഴേക്കു ചാടിയെന്ന് തട്ടിക്കൊണ്ടുപോയ സംഘത്തിൽ ഉണ്ടായിരുന്നവർ മൊഴി നൽകിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കടലൂർ നന്തിയിലെ കോതിക്കല്‍ കടപ്പുറത്ത്‌ കണ്ടത്തിയ മൃതദേഹം ദീപക്കിന്റേത് അല്ലെന്നും ഇർഷാദിന്റേത് ആണെന്നും കണ്ടെത്തിയത്.

Content Highlight: Panthirikkara Irshad Death Postmortem Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}