‘ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ച് ക്രൂര മർദനം പതിവ്, രാഹുൽ ക്രിമിനൽ’: വിഡിയോ

1248-rahul
ആലപ്പുഴ വള്ളികുന്നം സ്വദേശിയെ വിളിച്ചുവരുത്തി അതിക്രൂരമായി മർദിച്ച കേസിൽ അറസ്റ്റിലായ രാഹുൽ, രാഹുൽ മറ്റൊരു യുവാവിനെ മർദിക്കുന്നതായി പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ള യുവാവ് (വലത്)
SHARE

കൊല്ലം ∙ സമൂഹമാധ്യമ ഗ്രൂപ്പിലുണ്ടായ തർക്കത്തെത്തുടർന്നു 19 വയസ്സുകാരനെ വിളിച്ചുവരുത്തി അതിക്രൂരമായി മർദിച്ച കേസിൽ അറസ്റ്റിലായ ഓടനാവട്ടം തുറവൂർ രാഹുൽ ഭവനിൽ രാഹുൽ (അമ്പാടി– 26) സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്നു പൊലീസ്. രാഹുല്‍ മറ്റൊരു യുവാവിനെയും ആക്രമിച്ചതിനുള്ള തെളിവുകൾ പുറത്തുവന്നു. മര്‍ദനമേറ്റ യുവാവിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം തുടങ്ങി. രാഹുല്‍ റിമാന്‍‍‍ഡിലാണ്.

പുറത്തുവന്ന ദൃശ്യങ്ങളിൽ അതിക്രൂരമായി യുവാവിനെ മർദിക്കുന്നത് വ്യക്‌തമാണ്. എന്തിന്റെ പേരിലാണ് മർദനമെന്നതിൽ വ്യക്‌തതയില്ല. മര്‍ദനമേല്‍ക്കുന്ന യുവാവിനെ കണ്ടെത്താനായി കരുനാഗപ്പളളി പൊലീസ് തീവ്രശ്രമത്തിലാണ്. ആളൊഴിഞ്ഞ സ്ഥലത്തേക്ക് യുവാക്കളെ വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിക്കുന്നതാണ് പ്രതിയായ രാഹുലിന്റെ രീതി. പതിവായി മര്‍ദന ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്ന ആളിനെയും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ക്രൂരമായി മർദിച്ചുവെന്ന ആലപ്പുഴ വള്ളികുന്നം സ്വദേശി അച്ചുവിന്റെ പരാതിയിലാണ് രാഹുൽ അറസ്റ്റിലായത്. അച്ചുവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങൾ ശനിയാഴ്‌ച പുറത്തു വന്നിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു അച്ചുവിനെ മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 

കൊലപാതകശ്രമം, പിടിച്ചുപറി, ബലാത്സംഗം ഉള്‍‌പ്പെടെ പതിനഞ്ചോളം കേസുകളിലെ പ്രതിയാണ് രാഹുൽ. 2018 ൽ ഓടനാവട്ടത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ പ്രസംഗവേദിയിൽ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസ്, വ്യാപാരിയെ ആക്രമിച്ച് പണം കവർന്ന കേസ് എന്നിങ്ങനെ കുറ്റകൃത്യങ്ങളുടെ പട്ടിക വലുതാണെന്നു പൊലീസ് അറിയിച്ചു.

English Summary: Rahul, a habitual Offender; another youngster suffers severe beating: visual circulating 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}