‘രാഷ്ട്രീയം മാറ്റി നിർത്തിയാൽ ചർച്ചയാകാം; റിയാസിന് ഏത് സമയവും ഓഫിസിൽ വരാം’

v-muraleedharan-media
വി.മുരളീധരൻ മാധ്യമങ്ങളോട് സംസാരിക്കുന്നു
SHARE

തിരുവനന്തപുരം ∙ സംസ്ഥാനത്തെ റോഡു വികസന വിഷയങ്ങളിൽ രാഷ്ട്രീയം മാറ്റി നിർത്തിയാൽ ചർച്ചയാകാമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന് ചർച്ചകൾക്കായി ഏതു സമയവും തന്റെ ഓഫിസിൽ എത്താമെന്നും മുരളീധരൻ പ്രതികരിച്ചു.

മുൻകാല സർക്കാരുകളേക്കാൾ ദേശീയപാതാ വികസനത്തിനായി കേരളത്തെ പരിഗണിക്കുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. റോഡ് വികസനത്തിനായി മുൻ വർഷങ്ങളേക്കാൾ കൂടുതൽ തുക സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ട്. കുതിരാൻ അടക്കം സംസ്ഥാനത്തിനായുള്ള കേന്ദ്ര ഇടപെടലുകൾ ഇതിനു തെളിവാണ്. ദേശീയപാത വികസനത്തിൽ പോരായ്മകളുണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കുന്നതിനു കേന്ദ്രം തയാറാണ്.

ദേശീയപാത അതോറിറ്റിക്ക് നിഷേധാത്മക നിലപാടെന്ന വാദം അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. ദേശീയപാതയിലെ കുഴികള്‍ക്ക് പൂര്‍ണ ഉത്തരവാദി കരാറുകാരാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വിശ്വസിക്കുന്നുണ്ടെങ്കിൽ കേന്ദ്രത്തിന് പരാതി നൽകണമെന്നും വിഷയത്തിൽ ഇടപെടലുണ്ടാകുമെന്നും മന്ത്രി വിശദീകരിച്ചു.

English Summary : Central Minister V Muraleedharan says he is ready to discuss road issues with PA Muhammed Riyas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}