ADVERTISEMENT

ന്യൂഡല്‍ഹി∙ കോട്ടയം സ്വദേശിയും വ്യോമസേനയില്‍ എയര്‍ വൈസ് മാര്‍ഷലുമായ ബി. മണികണ്ഠന് എയര്‍ മാര്‍ഷലായി സ്ഥാനക്കയറ്റം. നിലവില്‍ ന്യൂഡല്‍ഹിയിലെ ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് ആസ്ഥാനത്ത് അസിസ്റ്റന്റ് ചീഫ്(എ സി ഐ ഡി എസ്) ആയി പ്രവര്‍ത്തിക്കുകയാണ് എയര്‍ വൈസ് മാര്‍ഷല്‍ മണികണ്ഠന്‍. 

കഴക്കൂട്ടം സൈനിക് സ്കൂളിലും പുണെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലുമായി പഠനം പൂര്‍ത്തിയാക്കി 1986 ജൂണിലാണ് വ്യോമസേനയില്‍ ഹെലികോപ്റ്റര്‍ പൈലറ്റായി കമ്മിഷന്‍ ചെയ്തത്. ശ്രീലങ്കയില്‍ എല്‍ടിടിഇക്കെതിരായ ഓപ്പറേഷന്‍ പവനിലും സിയാച്ചിനിലെ ഓപ്പറേഷന്‍ മേഘ്ദൂതിലും പങ്കെടുത്തു. ഡമോക്രാറ്റിക് റിപബ്ലിക് കോംഗോയില്‍ യു എന്‍ ദൗത്യസേനയിലും അംഗമായിരുന്നു. ബംറോളി, ലേ വ്യോമസേനാ സ്റ്റേഷനുകളുടെ കമാന്‍ഡറായും  വ്യോമസേനാ ആസ്ഥാനത്തും നാഗ്പൂരിലെ മെയ്ന്റനന്‍സ് കമാന്‍ഡിലും വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 2006ൽ വായുസേനാ മെഡലും 2017ല്‍ അതിവിശിഷ്ട സേവാ മെഡലും ലഭിച്ചിരുന്നു. 

മലപ്പുറം അരീക്കോട് എസ് ഒ എച്ച് എസ് റിട്ട. അധ്യാപകന്‍ കോട്ടയം തിരുവാര്‍പ്പ് 'രേവതി'യില്‍ എം ആര്‍ ബാലകൃഷ്ണപിള്ളയുടെയും പൂന്തോട്ടത്തില്‍ പി കെ ലക്ഷ്മികുട്ടി അമ്മയുടെയും മകനാണ്. ഗ്രൂപ് ക്യാപ്റ്റന്‍ (റിട്ട.) നിര്‍മല ടുടക്നെ മണികണ്ഠനാണു ഭാര്യ മക്കള്‍: അസ്ത്രിത് മണികണ്ഠന്‍, അഭിശ്രീ മണികണ്ഠന്‍.

English Summary: Air force, B. Manikandan appointed as Air Marshal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com