കിസാൻ മോർച്ച നേതാവ് ശ്രീകാന്ത് ത്യാഗി ഒളിവിൽ; വീട് പൊളിച്ചു– വിഡിയോ

1248-noida
ഉത്തർപ്രദേശിലെ നോയിഡയിൽ സ്ത്രീയെ അപമാനിച്ചുവെന്ന കേസിൽ ആരോപണ വിധേയനായ ശ്രീകാന്ത് ത്യാഗിയുടെ വീടിന്റെ ഒരു ഭാഗം പൊളിച്ചു മാറ്റുന്നു: ചിത്രം: എഎൻഐ
SHARE

നോയിഡ∙ ഉത്തർപ്രദേശിലെ നോയിഡയിൽ സ്ത്രീയെ അപമാനിച്ചുവെന്ന കേസിൽ ആരോപണ വിധേയനായ കിസാൻ മോർച്ച നേതാവിന്റെ വീടിന്റെ ഒരു ഭാഗം ബുൾഡോസറുമായെത്തി അധികൃതർ പൊളിച്ചു നീക്കി.  നോയിഡയിലെ ഹൗസിങ് സൊസൈറ്റിയില്‍ യുവതിയെ കിസാൻ മോർച്ച നേതാവ് കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വിഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി. അനധികൃത നിർമാണമെന്നു ചൂണ്ടിക്കാട്ടിയാണ് നോയിഡ ഹൗസിങ് സൊസൈറ്റിയിലെ താമസക്കാരനായ കിസാൻ മോർച്ച നേതാവ് ശ്രീകാന്ത് ത്യാഗിയുടെ വീടിന്റെ ഒരു ഭാഗം ജില്ലാ ഭരണകൂടം പൊളിച്ചു നീക്കിയത്. പൊലീസും നഗരസഭ അധികൃതരുമാണ് ആണ് പൊളിച്ചു നീക്കലിനു നേതൃത്വം നൽകുന്നത്. നടപടികൾ തുടരുകയാണ്. 

ദിവസങ്ങൾക്കു മുൻപ്  ശ്രീകാന്ത് ത്യാഗിയും ഇവിടുത്തെ താമസക്കാരിയായ സ്ത്രീയും തമ്മിൽ തർക്കമുണ്ടായിരുന്നു. നോയ്ഡയിലെ സെക്ടർ 93 ബി സെക്ടറിലെ പാർക്കിനടുത്ത് ശ്രീകാന്ത് ത്യാഗി നട്ട മരവുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. പൊതുസ്ഥലം കൈയേറിയാണ് ത്യാഗി മരം നട്ടതെന്നായിരുന്നു പ്രദേശവാസികളുടെ പരാതി. മരം സുരക്ഷാഭീഷണി ഉയർത്തുന്നുവെന്നും മുറിച്ചു നീക്കണമെന്നുമായിരുന്നു സ്ത്രീ ഉൾപ്പെടെയുള്ളവരുടെ ആവശ്യം. 

മരത്തിൽ തൊട്ടാൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നു ഭീഷണി മുഴക്കിയതിനു ശേഷം ത്യാഗി കയ്യിൽ പിടിച്ചു വലിക്കുകയും പിടിച്ചു തള്ളുകയും ചെയ്‌തതായി സ്ത്രീ പരാതിപ്പെട്ടിരുന്നു. ത്യാഗി തന്നെയും ഭർത്താവിനെയും കുട്ടികളെയും വളരെ മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചുവെന്നും യുവതി പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. 

സംഭവത്തിൽ ബിജെപിയുടെ ദേശീയ നേതൃത്വം മാപ്പ് പറയണമെന്നു പരാതിക്കാരിയടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു. ത്യാഗിയുടെ ട്വിറ്റർ ​പ്രൊഫൈലിൽ പറയുന്നതനുസരിച്ച് ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗവും യുവ കിസാൻ സമിതിയുടെ ദേശീയ കോ-ഓർഡിനേറ്ററുമാണ് അദ്ദേഹം. ബിജെപിയുടെ ഉന്നത നേതാക്കളുമായി ചേർന്നു നിൽക്കുന്ന ത്യാഗിയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

എന്നാൽ ത്യാഗിയുടെ അവകാശവാദം തള്ളി പ്രാദേശിക ബിജെപി നേതാക്കൾ രംഗത്തെത്തി. ബിജെപിയുമായോ പോഷക സംഘടനകളുമായോ  ശ്രീകാന്ത് ത്യാഗിക്ക് ബന്ധമൊന്നുമില്ലെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ വാദം. സംഭവത്തിനു ശേഷം ഒളിവിൽ പോയ ത്യാഗിക്കായി നോയിഡ പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. സംഭവത്തിനു പിന്നാലെ ചോദ്യം ചെയ്യുന്നതിനായി ത്യാഗിയുടെ ഭാര്യ ഉള്‍പ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ത്യാഗിയെ പിടികൂടാന്‍ നാല് ടീമുകൾ രൂപീകരിച്ചതായി നോയിഡ പൊലീസ് അറിയിച്ചു. 

English Summary: Bulldozer action’ against Shrikant Tyagi; Illegal Property Demolished

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA