ഡിജെ പാട്ടിനൊപ്പം ദേശീയപതാക വീശി നൃത്തം; പങ്കെടുത്ത് സുരേന്ദ്രനും: പരാതി

k-surendran-yuva-morcha
SHARE

പാലക്കാട്∙ കഴിഞ്ഞദിവസം പാലക്കാട് നഗരത്തില്‍ യുവമോര്‍ച്ച നടത്തിയ തിരംഗ് യാത്രയില്‍ ദേശീയപതാകയെ അപമാനിച്ചെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ്. ഡിജെ പാട്ടിനൊപ്പം പ്രവര്‍ത്തകര്‍ നൃത്തം ചെയ്ത് ദേശീയപതാക വീശിയ ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെയാണ് പരാതി.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും പങ്കെടുത്ത പരിപാടിയിലെ നിയമലംഘനം പൊലീസ് അവഗണിക്കുന്നെന്നാണ് ആക്ഷേപം. ഈ ദൃശ്യങ്ങള്‍ സഹിതമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയത്.  സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിക്ടോറിയ കോളജ് പരിസരത്തുനിന്നാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകടനം തുടങ്ങിയത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ജാഥയില്‍ പങ്കാളികളായി. പ്രകടനം കടന്നുപോകുന്നതിനിടയിലാണ് ഇത്തരത്തില്‍ ആദരവില്ലാത്ത പ്രവൃത്തിയുണ്ടായതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ഇതിനെതിരെ പൊലീസ് കേസെടുത്ത് നടപടി സ്വീകരിക്കണം. ഞായറാഴ്ച യുവമോര്‍ച്ചയുടെ പ്രകടനം കടന്നുപോയ വഴികളിലൂടെ യൂത്ത് കോണ്‍ഗ്രസിന്റെ അഭിമാനയാത്രയും സംഘടിപ്പിച്ചു. പൊലീസ് നടപടി വൈകിയാല്‍ നിയമപരമായ പ്രതിരോധം ഉയര്‍ത്തുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

English Summary : Complaint against Yuva morcha on dj song with national flag

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}