ADVERTISEMENT

കോഴിക്കോട് ∙ സംഘപരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് വ്യക്തമാക്കി ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ. മേയർ എല്ലാവരുടേതുമാണെന്ന് സജീവൻ ചൂണ്ടിക്കാട്ടി. ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ മേയർക്ക് പൂർണ പിന്തുണ നൽകുമെന്നും സജീവൻ വ്യക്തമാക്കി.

‘‘മേയർ എല്ലാവരുടെയുമാണ്. സാംസ്കാരിക മേഖലയിൽ പോലും രാഷ്ട്രീയ എതിർപ്പുള്ളവർ പങ്കെടുക്കാൻ പാടില്ലെന്നു പറയുന്നത് ശരിയല്ല. വിഷയത്തെ വിവാദമാക്കുന്നവർ അപകടകരമായ സങ്കുചിത മനോഭാവം വളർത്തുന്നു. ബീനാ ഫിലിപ്പ് പരിപാടിയിൽ പങ്കെടുത്തതിനെ സിപിഎം പോലും എതിർത്തിട്ടില്ല. വിഷയത്തിൽ മേയർക്ക് പൂർണ പിന്തുണ നൽകും’ – സജീവൻ വ്യക്തമാക്കി.

അതേസമയം, കോഴിക്കോട് മേയര്‍ ആര്‍എസ്എസ് വേദിയില്‍ എത്തിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. സിപിഎം ചെലവില്‍ ആര്‍എസ്എസിനു മേയറെ കിട്ടിയെന്ന് ഡിസിസി പ്രസിഡന്‍റ് കെ.പ്രവീണ്‍കുമാര്‍ പറഞ്ഞു. മേയര്‍ക്കെതിരെ സിപിഎം നടപടിയെടുക്കാന്‍ തയാറാണോയെന്നും പ്രവീണ്‍കുമാര്‍ ചോദിച്ചു.

English Summary: Kozhikode Mayor In RSS Venue- - Congress, BJP Response

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com