കോഴിക്കോട്∙ സംഘപരിവാര്‍ സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയർ ബീനാ ഫിലിപ്പിനെതിരെ നടപടിക്ക് സിപിഎം. മേയർക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തിന് നിര്‍ദേശം നല്‍കി. മേയറുടെ നടപടി ശരിയായില്ലെന്നും പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമാണെന്നും ജില്ലാ സെക്രട്ടറിയേറ്റും വിലയിരുത്തി.
കേരളത്തിലെ ശിശുപരിപാലനം ശരിയല്ലെന്നും ഉത്തരേന്ത്യക്കാര്‍ മികച്ചതെന്നും മേയര്‍ ബീനാ ഫിലിപ്പ് ബാലഗോകുലം വേദിയില്‍ പ്രസംഗിച്ചിരുന്നു. വിഷയം വിവാദമായപ്പോള്‍ പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്നില്ലെന്ന് തോന്നിയതായി മേയര്‍ പ്രതികരിച്ചു.
English Summary: CPM to Take Action Against Kozhikode Mayor