Premium

മലയാളം മുൻഷിയാക്കി ‘സഖാവിനെ’ ഒളിപ്പിച്ചു; ‘ഒന്നു കാണാൻ പിണറായി വന്നില്ല..’ ആ മോഹം ബാക്കി!

HIGHLIGHTS
  • വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും ഒന്നിച്ചു കഴിഞ്ഞത് ബർലിന്റെ വീട്ടിൽ
  • മുതലാളിത്തത്തിന്റെ ദത്തു പുത്രൻ എന്നു വിശേഷിപ്പിച്ച് പിണറായിക്ക് അനഭിമതനായി
  • എല്ലാക്കാലവും വിഎസിനൊപ്പം അടിയുറച്ചുനിന്ന നേതാവ്
burlin-1-1
ബർലിൻ കുഞ്ഞനന്തൻ നായർ (Image- Manorama Online Creative)
SHARE

അവസാനത്തെ ആഗ്രഹം ബാക്കിവച്ചാണു സിപിഎമ്മിന്റെ മുൻ സൈദ്ധാന്തികൻ ബർലിൻ കുഞ്ഞനന്തൻനായർ(96) വിട പറയുന്നത്. നാറാത്തെ വീട്ടിലെ രോഗക്കിടക്കയിൽ പിണറായി വിജയൻ ഒന്നു വന്നു കാണണമെന്നതായിരുന്നു ആ ആഗ്രഹം. രോഗാവസ്ഥയിലുള്ള സഖാക്കളെ മുതിർന്ന നേതാക്കൾ പോയിക്കാണുന്ന പതിവുണ്ടെങ്കിലും ബർലിന്റെ കാര്യത്തിൽ പിണറായി വിജയൻ അതിനു തയാറായില്ല. ജീവിത സായാഹ്നത്തിൽ ബർലിനെ സിപിഎം തിരികെ പാർട്ടിയിലേക്കു സ്വാഗതം ചെയ്തിരുന്നെങ്കിലും മനസുകൊണ്ടു പൂർണമായി ബർലിൻ പാർട്ടിക്ക് അകത്തോ, പുറത്തോ എന്ന ശങ്ക തീരാത്തതായിരുന്നു പിണറായിയുടെ സന്ദർശനം മുടക്കിയത്. തികട്ടി നിന്ന തിക്താനുഭവങ്ങളൊന്നും അടങ്ങിയിരുന്നുമില്ല. എങ്കിലും പാർട്ടിയിൽ തിരിച്ചെത്തിയെന്നു സ്വയം പ്രഖ്യാപിച്ച ശേഷം മരിച്ച ബർലിനെ മരണാനന്തരം പാർട്ടി കൈവിടില്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം പാർട്ടി കോൺഗ്രസിൽ ഏറ്റവും പ്രായംകുറഞ്ഞ പ്രതിനിധിയായി പങ്കെടുത്ത കുഞ്ഞനന്തൻനായർക്കു പക്ഷേ സ്വന്തം നാട്ടിൽ പാർട്ടി കോൺഗ്രസ് സംഘടിപ്പിച്ചപ്പോൾ അതിൽ പങ്കാളിയാകാനായില്ല. ആ സമയത്തു രോഗക്കിടക്കയിലായിരുന്ന അദ്ദേഹത്തിന്റെ കാഴ്ചശക്തിയും മങ്ങിയിരുന്നു. എന്നാൽ മരണം വരെ മങ്ങാതിരുന്നത് ഓർമശക്തിയാണ്. ഓർമവച്ച കാലം മുതലുള്ള ഏതു രാഷ്ട്രീയ സംഭവവും കണ്ണി തെറ്റാതെ പറയാനുള്ള അൽഭുതശേഷി ആർജിച്ചിരുന്നു കുഞ്ഞനന്തൻനായർ. അവസാനകാലത്ത് കാണാൻ ആഗ്രഹിച്ചിട്ടും കണ്ണൂർ നാറാത്തെ ശ്രീദേവിപുരം എന്ന വീട്ടിലേക്കു പിണറായി വിജയനു പോകാനൊത്തില്ലെങ്കിലും പിണറായി ഉൾപ്പെടെ ഒട്ടേറെ കമ്യൂണിസ്റ്റു നേതാക്കൾക്കു സ്വന്തം വീടു പോലെയായിരുന്നു ബർലിന്റെ വീട്. എട്ടു മുറികളും അഞ്ചു ഗോവണികളുമുള്ള ഈ വീട്ടിൽ ആദ്യം താമസിക്കാനെത്തിയതു പി.കൃഷ്ണപിള്ളയാണെന്നതു മുതൽ തുടങ്ങുന്നു കുഞ്ഞനന്തൻനായരുടെയും ഈ വീടിന്റെയും കമ്യൂണിസ്റ്റ് പാരമ്പര്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA