ട്രെയിൻ തട്ടി മരിച്ചയാളുടെ തല നായ കടിച്ചെടുത്ത് വീടിന് മുന്നിൽ കൊണ്ടിട്ടു - വിഡിയോ

1248-alapuzha-accident
ആലപ്പുഴ ചേപ്പാട് ട്രെയിന്‍ തട്ടി മരിച്ചയാളുടെ തല നായ കടിച്ചെടുത്ത് പോകുന്നതിന്റെ സിസിടിവി ദൃശ്യം
SHARE

ആലപ്പുഴ∙ ആലപ്പുഴ ചേപ്പാട് ട്രെയിന്‍ തട്ടി മരിച്ചയാളുടെ തല നായ കടിച്ചെടുത്ത് വീടിന് മുൻപിൽ കൊണ്ടിട്ടു. കഴിഞ്ഞ ദിവസം രാത്രി ഹരിപ്പാട് കാഞ്ഞൂർ അമ്പലത്തിനു സമീപത്ത് ട്രെയിൻ തട്ടി മരിച്ചയാളുടെ തലയാണ് തെരുവ് നായ്ക്കൾ കടിച്ചെടുത്ത് ചേപ്പാട് കാഞ്ഞൂര്‍ ചൂരക്കാട്ട് ഉണ്ണികൃഷ്ണന്‍ നായരുടെ വീട്ടുമുറ്റത്ത്  കൊണ്ടിട്ടത്. നായ തല കടിച്ചെടുത്ത് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങള്‍ ചേപ്പാട് ഇലവുകുളങ്ങര റെയില്‍വെ ക്രോസിൽ  കണ്ടെത്തി. വിമു‌ക്ത ഭടൻ ചിങ്ങോലി മണ്ടത്തേരില്‍ തെക്കതില്‍ ചന്ദ്രബാബു (64) ആണ് ട്രെയിൻ തട്ടി മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വീട്ടുകാരുമായി പിണങ്ങി ഇറങ്ങിയതാണ് ചന്ദ്രബാബുവെന്ന് പൊലീസ് പറഞ്ഞു. കരിയിലക്കുളങ്ങര പൊലീസും ഹരിപ്പാട് പൊലീസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. 

English Summary: Stray dog puts head of man who dies in train accident in front of nearby house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}