ADVERTISEMENT

ഗുവാഹത്തി∙ അസമിലെ സുൽകുച്ചിയിൽ പ്രണയം തെളിയിക്കാൻ എച്ച്‌ഐവി ബാധിതനായ കാമുകന്റെ രക്തം സ്വന്തം ശരീരത്തിൽ കുത്തിവച്ച് 15 വയസ്സുകാരി.  അസമിലെ ഹജോ നഗരത്തിലുള്ള സത്തോളയിൽ നിന്നുള്ള യുവാവിനെ ഫെയ്‌സ്ബുക്കിലുടെയാണ് പെൺകുട്ടി പരിചയപ്പെടുന്നത്. യുവാവുമായി ഏറെ വൈകാതെ പെൺകുട്ടി പ്രണയത്തിലായി. പല തവണ കാമുകനൊപ്പം ഒളിച്ചോടാൻ ശ്രമിച്ചുവെങ്കിലും ഓരോ തവണയും മാതാപിതാക്കൾ പെൺകുട്ടിയെ കണ്ടെത്തി തിരികെയെത്തിക്കുകയായിരുന്നു. 

യുവാവില്ലാതെ തനിക്ക് ജീവിക്കാൻ കഴിയില്ലെന്നും തന്നെ തന്റെ ഇഷ്ടത്തിനു വിടണമെന്നു മാതാപിതാക്കളോട് പല തവണ പറഞ്ഞിട്ടും കേൾക്കാതെ വന്നപ്പോഴാണ് കാമുകന്റെ എച്ച്ഐവി രക്തം സ്വയം കുത്തിവച്ച് പ്രണയം മാതാപിതാക്കളെ ബോധ്യപ്പെടുത്താൻ പെൺകുട്ടി തുനിഞ്ഞത്. പെൺകുട്ടി സിറിഞ്ച് ഉപയോഗിച്ച് കാമുകന്റെ രക്തം സ്വന്തം ശരീരത്തില്‍ കുത്തിവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവം അറിഞ്ഞതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

English Summary: 15-Year-Old Assam Girl Injects Boyfriend’s HIV Positive Blood Into Her Body to Prove Her Love

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com