‘കുട്ടി രാത്രി കരയുന്നു, ഉറങ്ങാനാവുന്നില്ല’; മടൽ കൊണ്ട് മുഖത്തടിച്ച് രണ്ടാനച്ഛൻ

Child Abuse Photo: MMTV News TV
ശരീരമാസകലം ഗുരുതര പരുക്കേറ്റ കുട്ടി. Photo: MMTV News TV
SHARE

തൃശൂർ ∙ കുന്നംകുളം തുവാനൂരിൽ നാലു വയസ്സുകാരനെ രണ്ടാനച്ഛന്‍ ക്രൂരമായി മർദിച്ചു. മടൽ കൊണ്ട് കുട്ടിയുടെ മുഖത്തടിച്ചെന്നാണു പരാതി. ശരീരമാസകലം ഗുരുതര പരുക്കേറ്റ കുട്ടിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുട്ടിയെ മര്‍ദിച്ച തൂവാനൂര്‍ സ്വദേശി പ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസെടുക്കാൻ സിഡബ്ല്യുസി പൊലീസിനു നിർദേശം നൽകി.

ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. കുട്ടി രാത്രി കരയുന്നുവെന്നും അതിനാൽ ഉറങ്ങാൻ കഴിയുന്നില്ലെന്നും പറഞ്ഞാണ് പ്രസാദ് അടിച്ചതെന്നാണ് കുഞ്ഞിന്റെ അമ്മ മൊഴി നൽകിയിരിക്കുന്നത്. പരുക്കേറ്റ കുട്ടിയെ ആദ്യം കുന്നംകുളം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

English Summary: 4 year old boy brutally attacked by stepfather in Kunnamkulam, Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}