Premium

അന്ന് ‘കടിച്ചുകീറാൻ’ നിന്ന സിപിഎമ്മിന് ഇപ്പോള്‍ സ്നേഹം; മുഖ്യമന്ത്രിയുടെ അടിമയായോ കാനം?

HIGHLIGHTS
  • കമ്മ്യൂണിസ്റ്റ് ഭരണത്തിൽ ജനാധിപത്യത്തിന് എത്രത്തോളം ഇടം നൽകണം?
  • രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കാനം മൃദു സമീപനത്തിലേക്ക് മാറിയോ?
  • സിപിഐ സമ്മേളനങ്ങൾ ആരംഭിച്ച സാഹചര്യത്തിൽ വിശദമായ ഒരു വിശകലനം
kaanam-rajendran-main-1
സിപിഐ കടയ്ക്കൽ മണ്ഡലം സമ്മേളനത്തിൽ കാനം രാജേന്ദ്രൻ സംസാരിക്കുന്നു. ചിത്രം: facebook/KanamRajendranOfficial
SHARE

തിരുവനന്തപുരം പാർലമെന്റ് സീറ്റിൽ സ്വതന്ത്രനായ ഡോ. ബെനറ്റ് എബ്രഹാമിനെ പരീക്ഷിച്ച് സിപിഐ പരിക്ഷീണരായ കാലത്തെ സംഭവമാണ്. പികെവിയെയും പന്ന്യൻ രവീന്ദ്രനെയും ജയിപ്പിച്ച തലസ്ഥാനത്തെ വോട്ടർമാർ 2014ൽ പാർട്ടിക്ക് മൂന്നാം സ്ഥാനമാണു നൽകിയത്. പാർട്ടിക്കാർ പോലും സ്ഥാനാർഥിക്ക് വോട്ട് ചെയ്തില്ല എന്ന് പ്രചാരണമുണ്ടായി. തുടർന്ന് ഉത്തരവാദികളായ നേതാക്കൾക്കെതിരെ പാർട്ടി നടപടി വരുമെന്ന് കഥകൾ പ്രചരിച്ചു. ഉന്നത നേതാക്കൾക്കെതിരെ നടപടി വരുമോ? സംശയിച്ചവരോട് പ്രമുഖ നേതാവു തന്നെ പറഞ്ഞു- ‘‘ഞങ്ങളുടെ പാർട്ടിയെ അറിയാത്തതുകൊണ്ടാണ് ആ സംശയം. ശക്തമായ വിമർശനമാണ് ഞങ്ങൾ എക്കാലവും പ്രോത്സാഹിപ്പിച്ചിട്ടുള്ളത്. കണ്ടറിയുക.’’ തുടർന്നു ചേർന്ന പാർട്ടി സംസ്ഥാന കൗൺസിലിൽ നിശിതമായ ചർച്ച തന്നെ നടന്നു. നേതാക്കളെ വിചാരണ ചെയ്തു. സി.ദിവാകരൻ ദേശീയ എക്സിക്യുട്ടീവിൽ നിന്ന് പുറത്തായി. ജില്ലാ സെക്രട്ടറി ആയിരുന്ന പി. രാമചന്ദ്രൻനായർ പാർട്ടിയിൽനിന്നു തന്നെ പുറത്തുപോയി. സിപിഐ പ്രവർത്തകർ താലോലിക്കുന്ന മറ്റൊരു സംഭവമുണ്ട്. ഒരിക്കൽ പാർട്ടി കോൺഗ്രസിൽ നേതാക്കളെ നിർത്തിപ്പൊരിക്കുന്നതു കണ്ട് സോവിയറ്റ് യൂണിയനിൽ നിന്നെത്തിയ പ്രതിനിധി അദ്ഭുതത്തോടെ ചോദിച്ചത്രേ- ‘‘ഇതൊരു കമ്യൂണിസ്റ്റ് പാർട്ടി തന്നെയാണോ?’’ ഞങ്ങൾ ഉൾപ്പാർട്ടി ചർച്ചയ്ക്കും ജനാധിപത്യത്തിനും വലിയ പ്രാധാന്യം കൊടുക്കുന്നുവെന്ന് എൻ.ഇ. ബലറാം അദ്ദേഹത്തോടു മറുപടി പറഞ്ഞു. തൊണ്ണൂറുകളിൽ ഗ്ലാസ്നോസ്തിന്റെ കാലത്ത് സോവിയറ്റ് പാർട്ടിയും തുറന്ന ചർച്ചകളെ പ്രോത്സാഹിപ്പിച്ചു. അക്കാലത്ത് വീണ്ടും കണ്ടപ്പോൾ ഇതേ സോവിയറ്റ് നേതാവ് ബലറാമിനോട് പറഞ്ഞത്രേ- ‘‘നിങ്ങൾ ചെയ്തതാണ് ശരി.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}