ADVERTISEMENT

കൊച്ചി ∙ റോഡിലെ കുഴികള്‍ ജനങ്ങള്‍ ഉണ്ടാക്കുന്നതല്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. റോഡിലെ കുഴികൾ മൂടണം എന്നു കോടതിക്കു പറയേണ്ടി വരുന്നത് ഗതികേടാണ്. കോടതി ഇതു പറയുമ്പോള്‍ നമ്മള്‍ എവിടെ എത്തി എന്നു ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പാതയിലെ കുഴിയടയ്ക്കൽ നടപടികൾ അടിയന്തരമായി പരിശോധിക്കാൻ ഹൈക്കോടതി നിർദേശം നൽകി.

ഇടപ്പളളി- മണ്ണുത്തി ദേശീയപാതയിലെ അറ്റകുറ്റപ്പണി തൃശൂർ - എറണാകുളം ജില്ലാ കലക്ടർമാർ പരിശോധിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. അമിക്കസ് ക്യൂറി വഴിയാണ് ജസ്റ്റിസ് നിർദേശം നൽകിയത്. ദേശീയപാതയിലെ കുഴിയടയ്ക്കൽ നിലവാരമില്ലാതെയാണെന്ന മാധ്യമ വാർത്തകളെ തുടർന്നാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്.

കോടതി ഇടപെടലിനു പിന്നാലെ കറുകുറ്റിയിലെ പ്രവൃത്തികള്‍ എറണാകുളം സബ് കലക്ടര്‍ പി.വിഷ്ണുരാജിന്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി വിലയിരുത്തി. കുഴിയടയ്ക്കല്‍ ജോലികള്‍ ദേശീയപാത അതോറിറ്റി വേഗത്തിലാക്കി. ഒരാഴ്ചയ്ക്കകം കുഴികള്‍ പൂര്‍ണമായി മൂടണമെന്നാണ് കോടതിയുടെ അന്ത്യശാസനം.

English Summary : Justice Devan ramachandran on patholes at roads in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com