കോട്ടയം ∙ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. കോട്ടയത്തിനു സമീപം കൂരോപ്പടയില്‍ ഫാ.ജേക്കബ് നൈനാന്റെ വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്. ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. വീടുമായി അടുത്തു പരിചയമുള്ള ആളാണ് മോഷണം നത്തിയതെന്നാണ് പ്രാഥമിക നിഗമനം.
വീട്ടുകാര്‍ പ്രാര്‍ഥനയ്ക്കായി പുറത്തു പോയപ്പോഴാണ് മോഷണം. തെളിവ് നശിപ്പിക്കാനായി മുളകുപൊടി വിതറിയതായും കണ്ടെത്തി. മോഷണം പോയ സ്വര്‍ണത്തിന്റെ ഒരു ഭാഗം പിന്നീട് വീടിനു സമീപത്തുനിന്ന് കണ്ടെടുത്തു.
English Summary : Theft in Kottayam