ADVERTISEMENT

കോഴിക്കോട്∙ സംഘപരിവാർ സംഘടനയായ ബാലഗോകുലത്തിന്റെ മാതൃവന്ദനം പരിപാടിയിൽ പങ്കെടുത്തത് വിവാദത്തിന്റെ പശ്ചാത്തലത്തിൽ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ വർഷികാചരണ പരിപാടിയിൽനിന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ് വിട്ടുനിന്നു. മേയർക്ക് പകരം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുത്തതിന് മേയറെ വിമർശിച്ച രവീന്ദ്രൻ, പരിപാടിയിൽ പങ്കെടുക്കുന്നതിന് മുൻപ് പാർട്ടിയോട് ആലോചിക്കണമായിരുന്നുവെന്ന് പറഞ്ഞു. വിവാദം ഒഴിവാക്കാൻ ശ്രദ്ധിക്കണമായിരുന്നു. പരിചയകുറവാകാം പരിപാടിയിൽ പങ്കെടുക്കാൻ കാരണം. എന്നാൽ, ക്വിറ്റ് ഇന്ത്യ വർഷികാചരണ പരിപാടിയിൽനിന്ന് മേയർ വിട്ടുനിന്നതല്ല. ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കേണ്ടതുകൊണ്ടാണ് എത്താതിരുന്നത്. സംഘാടകരെ മുൻകൂട്ടി ഈ വിവരം അറിയിച്ചിരുന്നുവെന്നും എംഎൽഎ പറഞ്ഞു.

English Summary: Kozhikode Mayor Beena Philip skips Quit India Movement Anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com