ഇടുക്കി ശല്യാംപാറയിൽ ഉരുൾപൊട്ടൽ; ഒരു വീട് പൂർണമായും തകർന്നു

Landslide Idukki Sallyampara | Video Grab
ഇടുക്കി ശല്യാംപാറയിൽ ഉരുൾപൊട്ടലുണ്ടായപ്പോൾ. (വിഡിയോ ദൃശ്യം)
SHARE

തൊടുപുഴ∙ ഇടുക്കി വെള്ളത്തൂവൽ ശല്യാംപാറയിൽ ഉരുൾപൊട്ടൽ, ആളപായമില്ല. ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് ഉരുൾപൊട്ടിയത്. വള്ളിമുഠത്തിൽ പങ്കജാക്ഷി ബോസിന്റെ വീട് പൂർണമായും വല്ലനാട്ട് രവീന്ദ്രന്റെ വീട് ഭാഗികമായും തകർന്നു. സംഭവസമയത്ത് ഇവർ വീട്ടിലുണ്ടായിരുന്നില്ല.

പ്രദേശത്തെ 12 വീടുകൾ അപകട ഭീഷണിയിലാണ്. ഉരുൾപൊട്ടലിൽ കല്ലാർകുട്ടി–വെള്ളത്തൂവൽ റോഡിൽ ഗതാഗതം തടസപ്പെട്ടെങ്കിലും, രാവിലെ 8 മണിയോടെ നാട്ടുകാരുടെ സഹായത്തോടെ മണ്ണ് നീക്കം ചെയ്ത് പുനരാരംഭിച്ചു. റോഡിൽ പാർക്കു ചെയ്തിരുന്ന 8 ബൈക്കുകൾക്ക് കേടുപാടുണ്ടായി.

English Summary: Landslide at Idukki Sallyampara 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA