ADVERTISEMENT

തിരുവമ്പാടി (കോഴിക്കോട്) ∙ ഫിഷിങ് വ്ലോഗർ ആയ മലയാളി കാനഡയിൽ മുങ്ങി മരിച്ചു. കാളിയാമ്പുഴ പാണ്ടിക്കുന്നേൽ ബേബിയുടെ മകൻ രാജേഷ് ജോൺ (35) ആണ് ആണ് മരിച്ചത്. ഓഗസ്റ്റ് 3ന് പുലർച്ചെ വീട്ടിൽ നിന്നും പോയ രാജേഷ് രാവിലെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു.

പിന്നീട് വിവരമൊന്നും ഇല്ലാതെ ആയപ്പോൾ ഭാര്യ പൊലീസിൽ അറിയിച്ചു. തുടർന്നു നടത്തിയ തിരച്ചിലിൽ വെള്ളച്ചാട്ടത്തിൽ നിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു.

കയ്യിൽ നിന്നും പോയ ഫിഷിങ് ബാഗ് ചൂണ്ട വച്ച് എടുക്കാനുള്ള ശ്രമത്തിനിടയിൽ തെന്നി വീഴുകയായിരുന്നു എന്ന് കരുതുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംസ്കാരം പിന്നീട്. ഭാര്യ:അനു. മകൻ:ഏദൻ. മാതാവ്: വത്സമ്മ. സഹോദരി: സോണിയ.

English Summary: Mallu Vloger Drowned at Canada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com