ADVERTISEMENT

തിരുവനന്തപുരം∙ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തോട് അനുബന്ധിച്ച് കേരളത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം ചേരില്ല. ഓഗസ്റ്റ് 14നോ സൗകര്യപ്രദമായ മറ്റൊരു ദിവസമോ യോഗം ചേരണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എം.ബി.രാജേഷിനും കത്ത് നൽകിയിരുന്നു.

എന്നാൽ 14നു രാത്രി യോഗം ചേരുന്നത് പ്രായോഗികമല്ലെന്നു മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനു മറുപടി നൽകി. ഓഗസ്റ്റ് 15നു മന്ത്രിമാർക്കു വിവിധ ജില്ലകളിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റൊരു ദിവസം സമ്മേളനം ചേരുന്നതിനെക്കുറിച്ച് വ്യക്തമാക്കിയിട്ടില്ലെന്നാണ് വിവരം.

English Summary: Special Legislative Assembly Session Will not be Convened

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com