തെലങ്കാനയിൽ ബിജെപി നേതാവ് ആത്മ‌ഹത്യ ചെയ്‌ത നിലയിൽ

1248-gnanendra-prasad
ബിജെപി നേതാവ് ജ്ഞാനേന്ദ്ര പ്രസാദ്: ചിത്രം: ട്വിറ്റർ@GuduNarayana
SHARE

ഹൈദരാബാദ്∙ തെലങ്കാനയിൽ ബിജെപി നേതാവിനെ വസതിയിൽ ആത്മ‌ഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. തെലങ്കാനയിലെ ബിജെപി നേതാവ് ജ്ഞാനേന്ദ്ര പ്രസാദ് ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ജ്ഞാനേന്ദ്ര പ്രസാദിനെ ഫാനിൽ തൂങ്ങിയ നിലയിൽ കുടുംബാംഗമാണ് കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വൈകാതെ മരിച്ചു. 

ആത്മ‌ഹത്യാ കുറിപ്പുകളൊന്നും തന്നെ കണ്ടെടുത്തിട്ടില്ലെന്നും  ജ്ഞാനേന്ദ്ര പ്രസാദ് കുറെക്കാലമായി കുടുംബാംഗങ്ങളിൽ നിന്ന് അകന്നു കഴിയുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. കുടുംബവീടിനോടു ചേർന്നുള്ള കെട്ടിട‌ത്തിലായിരുന്നു താമസം. വാതിൽ അകത്തു നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. ഏറെ നേരമായി ജ്ഞാനേന്ദ്ര പ്രസാദിനെ കാണാതായതോടെ കുടുംബാംഗം നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. 

English Summary: Telangana BJP leader Gnanendra Prasad found dead at home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}