ആലുവ∙ മങ്കിപോക്സ് ലക്ഷണങ്ങളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുപി സ്വദേശിയായ മുപ്പതുകാരൻ ആശുപത്രിയിൽ നിന്നു ചാടിപ്പോയി. കേസുമായി ബന്ധപ്പെട്ട് യുഎഇയിൽ നിന്ന് പുറത്താക്കി കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചപ്പോഴാണു മങ്കിപോക്സ് ലക്ഷണങ്ങൾ കണ്ടത്.
ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ ചിക്കൻപോക്സ് ആണെന്നു സ്ഥിരീകരിച്ചു. അതിനു ചികിത്സയിൽ കഴിയുന്നതിനിടെയാണു കടന്നുകളഞ്ഞത്. കോവിഡ് ബാധിതർക്കുള്ള വാർഡിലാണു യുവാവിനെ കിടത്തിയിരുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
English Summary: UP Native with Monkeypox Symptoms Jumped out of the Hospital