ഓണ്‍ലൈന്‍ സ്റ്റേറ്റസ് കാണില്ല, ആരും അറിയാതെ എക്സിറ്റ്; മാറാൻ വാട്സാപ്

mark zuckerberg whatsapp mmtv
മാര്‍ക്ക് സക്കര്‍ബര്‍ഗ്, വാട്‌സാപ്. Photo Courtesy: MMTV News TV
SHARE

മുംബൈ ∙ ജനപ്രിയ മെസേജിങ് പ്ലാറ്റ്ഫോമായ വാട്സാപ് നിരവധി പുതിയ സവിശേഷതകള്‍ പ്രഖ്യാപിച്ചു. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കിയാണു പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഓണ്‍ലൈന്‍ സ്റ്റേറ്റസ് മറയ്ക്കുക, മറ്റ് അംഗങ്ങള്‍ അറിയാതെ ഗ്രൂപ്പുകളില്‍നിന്ന് നിശബ്ദമായി പുറത്തുകടക്കുക, ചില മെസേജുകളുടെ സ്ക്രീന്‍ഷോട്ട് എടുക്കുന്നത് തടയുക തുടങ്ങിയ ഫീച്ചറുകളാണു വരുന്നത്. എല്ലാ ഉപയോക്താക്കള്‍ക്കും ഈ ഫീച്ചറുകള്‍ ഉടന്‍ ലഭ്യമാകും. ‘ഓൺലൈൻ’ സ്റ്റേറ്റസ് ഇൻഡിക്കേറ്റർ ആരൊക്കെ കാണണമെന്ന് ഉപയോക്താവിനു തിരഞ്ഞെടുക്കാം. ഈ ആവശ്യം സ്വകാര്യത ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ നിരന്തരം ചോദിച്ചിരുന്നതാണ്.

ഉപയോക്താക്കൾക്ക് അവരുടെ ഓൺലൈൻ സ്റ്റേറ്റസ് കാണേണ്ടവരെ All Users, Contacts Only, Nobody എന്നിങ്ങനെ തിരഞ്ഞെടുക്കാം. View Once ആയിട്ട് അയയ്‍‌ക്കുന്ന മെസേജുകള്‍ അയച്ചയാള്‍ ബ്ലോക്ക് ചെയ്യുകയാണെങ്കില്‍ ഇനിമുതല്‍ സ്ക്രീന്‍ഷോട്ടുകള്‍ എടുക്കാന്‍ സാധിക്കില്ല. View Once എന്ന ഫീച്ചറിന്റെ പോരായ്മ ആയിരുന്നു അത് സ്ക്രീന്‍ഷോട്ട് എടുത്തു സൂക്ഷിക്കാമെന്നത്.

നമ്മള്‍ ഭാഗമായിട്ടുള്ള ഗ്രൂപ്പുകളില്‍ തുടരാന്‍ താല്‍പര്യമില്ലെങ്കില്‍ മറ്റ് അംഗങ്ങള്‍ അറിയാതെ നിശബ്ദമായി ഇനി എക്സിറ്റ് ആകാം. നമ്മള്‍ പുറത്തുകടന്നു എന്ന തരത്തിലുള്ള നോട്ടിഫിക്കേഷന്‍ ഇനി ഗ്രൂപ്പുകളില്‍ തെളിയില്ല. എന്നാല്‍ എക്സിറ്റ് ആകുന്ന വിവരം ഗ്രൂപ്പ് അഡ്മിന്‍മാര്‍ അറിയും. അവര്‍ക്ക് അതു നോട്ടിഫിക്കേഷനായി ലഭിക്കും. ഈ ഫീച്ചറുകളെല്ലാം ഈ മാസം നിലവില്‍ വരുമെന്നാണ് വാട്സാപ് പറയുന്നത്.

English Summary: WhatsApp announces new privacy features: Leave groups ‘silently’, block screenshots and more

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}