ADVERTISEMENT

ലക്നൗ ∙ഉത്തർപ്രദേശിലെ കൗഷമ്പി ജില്ലയിൽ വനിതാ ബാങ്ക് മാനജേറെ ഇടവഴിയിൽ തടഞ്ഞു നിർത്തി ദേഹത്ത് ആസിഡ് ഒഴിച്ചു. സ്‌കൂട്ടറിൽ ജോലിസ്ഥലത്തേക്കു തിരിച്ച ദിക്‌ഷ സോനകർ എന്ന 33 വയസ്സുകാരിയാണ് ക്രൂരമായ ആക്രമണത്തിനു ഇരയായത്. പ്രയാഗ്‌രാജ് സ്വദേശിയായ യുവതി കൗഷമ്പിയിലെ ചാർവാ മേഖലയിലാണ് ജോലി ചെയ്യുന്നത്. 

തിങ്കളാഴ്‌ച രാവിലെ പത്തുമണിയോടെ ബാങ്കിലേക്കുള്ള വഴിമധ്യേ ചില്ല ഷാ ബാസി ഗ്രാമത്തിലെ ഇടവഴിയിൽ വച്ച് രണ്ട് യുവാക്കൾ  ദിക്‌ഷയുടെ  സ്‌കൂട്ടർ തടഞ്ഞുനിർത്തുകയായിരുന്നു. യുവതി കാരണം തിരക്കിയതിനു തൊട്ടുപിന്നാലെ അക്രമികളിൽ ഒരാൾ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ഹെൽമറ്റ് ധരിച്ചതിനാൽ മുഖത്ത് പൊള്ളൽ ഏറ്റില്ലെങ്കിലും കാലിലും മുതുകിലും ആസിഡ് വീണ് സാരമായി പൊള്ളലേറ്റു. ആ സയമം പ്രദേശത്തുണ്ടായിരുന്ന നാട്ടുകാർ അക്രമികളെ തടഞ്ഞു നിർത്താൻ ശ്രമിച്ചുവെങ്കിലും ഇരുവരും ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. 

വിവരമറിഞ്ഞെത്തിയ പൊലീസും ബാങ്ക് ജീവനക്കാരും ചേർന്നാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.  തൊട്ടടുത്ത ആശുപത്രിയിൽ പ്രാഥമിക ചികിത്സ ലഭ്യമാക്കിയതിനു ശേഷം യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി പ്രയാഗ്‌രാജിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അടുത്തിടെയാണ് യുവതിയുടെ വിവാഹനിശ്ചയം കഴിഞ്ഞതെന്നും യുവതിയോട് ആർക്കെക്കിലും ശത്രൂതയുള്ളതായി അറിയില്ലെന്നും യുവതിയുടെ മാതാവ് പ്രതികരിച്ചു. 

സംഭവത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്‌തതായി കൗഷമ്പി എസ്‌പി ഹേമരാജ് മീന മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്. സംഭവത്തിനു വ്യക്തമായ ദൃക്‌സാക്ഷികൾ ഉണ്ടെന്നും .പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്നും ഹേമരാജ് മീന മാധ്യമങ്ങളോട് പറഞ്ഞു. 

English Summary: Woman bank manager injured in acid attack in Kaushambi, Uttar Pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com