ADVERTISEMENT

ന്യൂഡൽഹി∙ കേന്ദ്ര ഏജൻസികൾ അമിത് ഷായെ വേട്ടയാടിയിരുന്നുവെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ അമിത് ഷാ നടത്തിയ പ്രധാന പ്രസംഗങ്ങൾ ഉൾപ്പെടുത്തി ശിവാനന്ദ് ദ്വിവേദി തയാറാക്കിയ പുസ്തകം ‘ശബ്ദാൻഷ്: അമിത് ഷാ കെ ചുനിന്ദ ഭാഷൻ’ പ്രകാശനം ചെയ്യുകയായിരുന്നു രാജ്നാഥ് സിങ്. 

‘‘യുപിഎ സർക്കാരിന്റെ കാലത്ത് അമിത് ഷായെ നിരന്തരം ബുദ്ധിമുട്ടിച്ചു. ജയിലിലടയ്ക്കുക പോലും ചെയ്തു. അദ്ദേഹം കരയുകയോ ബഹളമുണ്ടാക്കുകയോ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യുകയോ ചെയ്തില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉപദ്രവിച്ചു. കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യാൻ വിളിച്ചപ്പോഴെല്ലാം അമിത് ഷാ ഹാജരായി. ജയിലിലേക്ക് അയച്ചപ്പോഴും അദ്ദേഹം പ്രതിഷേധമുണ്ടാക്കാതെ പോയി. ഒടുവിൽ അദ്ദേഹം പ്രതീക്ഷിച്ചതുപോലെ നീതി ലഭിച്ചു. അത്തരം എല്ലാ പ്രതിസന്ധികളും അദ്ദേഹത്തെ കൂടുതൽ കരുത്തനാക്കുകയാണു ചെയ്തത്.

‘‘ബഹുമതിയോ കീർത്തിയോ പ്രതീക്ഷിക്കാതെ വ്യക്തമായ കാഴ്ചപ്പാടുകളുമായി മുന്നോട്ടു പോകുന്ന പൊതുപ്രവർത്തകനാണ് അമിത് ഷാ. അദ്ദേഹം കുറച്ചുമാത്രമേ സംസാരിക്കാറുള്ളു. എന്നാൽ സംസാരിക്കുന്നത് അർഥവത്തായിരിക്കും. പുറമേനിന്നു നോക്കുമ്പോൾ അദ്ദേഹം വിട്ടവീഴ്ചയില്ലാത്ത ആളാണ്. എന്നാൽ അദ്ദേഹം ഒരുപാട് വായിക്കുകയും സങ്കീർണമായ പ്രശ്നങ്ങൾ ലളിതമായി അവതരിപ്പിക്കുകയും ചെയ്യും’’– രാജ്നാഥ് സിങ് പറഞ്ഞു. 

English Summary: Amit Shah was Troubled by Agencies, Sent to Jail: Rajnath Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com