ഫെയ്‌സ്ബുക് ലൈവിനു പിന്നാലെ സ്വയം മുറിവേൽപ്പിച്ച് ബംഗാളി നടന്റെ ആത്മ‌ഹത്യാശ്രമം

1248-saibal-bhattacharya
ബംഗാളി നടൻ സായ്ബാൽ ഭട്ടാചാര്യ: ബംഗാളി നടൻ സായ്ബാൽ ഭട്ടാചാര്യ Photo instagrammed by saibalsnigdha
SHARE

കൊൽക്കത്ത∙ ഫെയ്‌സ്ബുക് ലൈവിനു പിന്നാലെ ബംഗാളി നടൻ സായ്ബാൽ ഭട്ടാചാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്വയം മുറിവേൽപ്പിച്ചായിരുന്നു സായ്ബാൽ ഭട്ടാചാര്യയുടെ ആത്മഹത്യാശ്രമം. ബംഗാളിലെ  കസ്ബയിലെ വസതിയിൽ തിങ്കളാഴ്ച രാത്രിയോടെയാണ് നടൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവം ശ്രദ്ധയിൽപെട്ടതോടെ കുടുംബാംഗങ്ങളാണ് സായ്‌ബാലിനെ ആശുപത്രിയിൽ എത്തിച്ചത്.

ആത്മഹത്യാശ്രമത്തിനു തൊട്ടുമുൻപ് ലൈവ് വിഡിയോയിൽ ഭാര്യയെയും ഭാര്യമാതാവിനെയും  സായ്ബാൽ കുറ്റപ്പെടുത്തിയിരുന്നു. തന്റെ ഇപ്പോഴത്തെ  അവസ്ഥയ്ക്ക് കാരണം ഭാര്യയും ഭാര്യമാതാവുമാണെന്നു ഭട്ടാചാര്യ  വിഡിയോയിൽ പറഞ്ഞു. വൈകാതെ വിഡിയോ നീക്കം ചെയ്‌തു. ആശുപത്രിയിൽ ചികിത്സയിലാണ് സായ്ബാൽ. 

ബംഗാളി സിനിമകളിലും സീരിയലുകളിലും സജീവമായിരുന്ന സായ്ബാൽ ഭട്ടാചാര്യയ്ക്ക് അടുത്തിടെ അവസരങ്ങൾ കുറവായിരുന്നു. സിനിമാ– സീരിയൽ രംഗത്ത് സജീവമാകാൻ കഴിയാത്തതിൽ അദ്ദേഹം ദുഃഖിതനായിരുന്നുവെന്നു അടുത്ത ബന്ധുക്കൾ പറയുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നു ഡോക്ടർമാർ അറിയിച്ചു. ജീവനൊടുക്കാനുള്ള ശ്രമമായിരുന്നുവെന്നും മൂർച്ചേറിയ ഉപകരണം ഉപയോഗിച്ച് സ്വയം മുറിവേൽപ്പിച്ചായിരുന്നു ആത്മ‍ഹത്യാശ്രമമെന്നും പൊലീസ് പറഞ്ഞു. 

English Summary: Bengali actor Saibal Bhattacharya attempts suicide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}