ADVERTISEMENT

പത്തനംതിട്ട∙ മൈലപ്ര സഹകരണ ബാങ്ക് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കും.ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന യൂണിറ്റിനാണ് അന്വേഷണ ചുമതല. 70 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് കണ്ടെത്തൽ. അതേസമയം, പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ബാങ്കിനു മുന്നിൽ നിക്ഷേപകർ പ്രതിഷേധിക്കുന്നു. 

ബാങ്ക് തകർച്ചയെത്തുടർന്ന് നിക്ഷേപകരുടെ ഭാഗത്തുനിന്നുള്ള സമ്മർദം താങ്ങാനാകാതെ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി സാജു മണിദാസ് കഴിഞ്ഞദിവസം രാജി സന്നദ്ധത അറിയിച്ചിരുന്നു. സെക്രട്ടറി സ്ഥാനം ഒഴിയാൻ തയാറാണെന്ന് കാണിച്ച് പാർട്ടിയുടെ ഔദ്യോഗിക വാട്സാപ് ഗ്രൂപ്പിൽ സാജു കുറിപ്പിട്ടു. ലോക്കൽ കമ്മറ്റി വിളിച്ചു ചേർക്കാൻ കഴിയുന്നില്ലെന്നു കുറിപ്പിൽ പറയുന്നു. 

ഏരിയ കമ്മിറ്റി അംഗമായ ബാങ്ക് പ്രസിഡന്റ് ജെറി ഇശോ ഉമ്മനെ സംരക്ഷിക്കുന്ന പാർട്ടി നടപടിയിൽ പ്രതിഷേധിച്ചായിരുന്നു സാജുവിന്റെ നീക്കം. സാജുവിന്റെ രാജി സന്നദ്ധതാ വിവരം പുറത്തുവന്നതിനെ തുടർന്ന് ബാങ്കിനു മുന്നിൽ ബഹളമുണ്ടായി. അഴിമതി വിഷയത്തിൽ പരസ്യ പ്രതിഷേധം നടത്തിയ ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്ന് ബാങ്ക് ജീവനക്കാരെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു.

English Summary: Crime Branch to probe Mylapra Co-Operative Bank Fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com