‘പ്രളയത്തിൽ രക്ഷകരായവരെ ആരു രക്ഷിക്കും; പെൺകുട്ടികൾ ഉൾപ്പെടെ എഫ്‌സിഐ ഗോഡൗൺ ക്യാംപിൽ’

fishermen-strike-2
തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികൾ നടത്തിയ പ്രതിഷേധസമരത്തിൽനിന്ന്. ചിത്രം∙ മനോരമ
SHARE

തിരുവനന്തപുരം∙ അവകാശങ്ങൾക്കായി മരിക്കാനും തയാറാണെന്ന് സെക്രട്ടേറിയറ്റ് സമരത്തിനെത്തിയ മത്സ്യത്തൊഴിലാളികൾ. കടലാക്രമണത്തിൽ നഷ്ടമായ വീടുകൾക്കു പകരം വീടു ലഭിക്കണം. വിഴിഞ്ഞം തുറമുഖത്തിനായുള്ള കല്ലിടൽ നിർത്തിവയ്ക്കണം. ഇതു സൂചനാ സമരം മാത്രമാണ്. സർക്കാർ ഇടപെട്ടില്ലെങ്കിൽ സമരം ശക്തമാക്കും. വീടു നഷ്ടപ്പെട്ട് നാലു വർഷമായി തെരുവിലാണ് ജീവിക്കുന്നതെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

ഓരോ വർഷവും സർക്കാർ വാഗ്ദാനം നൽകും. 4 വർഷമായി ഒരു കാര്യവും സർക്കാർ നൽകിയില്ല. പ്രളയ ദുരന്തം വന്നപ്പോൾ ആളുകളെ രക്ഷിക്കാൻ പോയത് മത്സ്യത്തൊഴിലാളികളാണ്. ആ മത്സ്യത്തൊഴിലാളികളെ ആരു രക്ഷിക്കുമെന്നു പ്രതിഷേധക്കാർ ചോദിച്ചു. കടലാക്രമണത്തിൽ വീടു നഷ്ടമായതിനെ തുടർന്ന് പ്രായപൂർത്തിയായ പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരാണ് ഫുഡ് കോർപറേഷന്റെ ഗോഡൗണിലുള്ള ക്യാംപുകളിൽ കഴിയുന്നതെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

നോക്കാനോ സഹായിക്കാനോ ആരുമില്ല, ആകെ ലഭിക്കുന്ന 1,500 രൂപയുടെ പെൻഷൻ കൊണ്ട് മാത്രമാണ് ജീവിതം. പട്ടിണിയും ദാഹവും അടക്കിയാണ് ജീവിക്കുന്നത്. വീട് അടക്കമുള്ള സഹായങ്ങൾ വാഗ്‌ദാനമായി മാത്രം അവശേഷിക്കുന്നതെന്നും സർക്കാർ ഞങ്ങളുടെ ദുരന്തം കാണുന്നില്ലെന്നും പൂന്തുറ സ്വദേശിയായ ജാനറ്റ് മേരി പറയുന്നു. 

കടലാക്രമണത്തിൽ നഷ്ടമായ വീടിനു വേണ്ടിയാണു സെക്രട്ടേറിയറ്റ് സമരത്തിനെത്തിയതെന്നു സമരത്തിൽ പങ്കെടുക്കുന്ന വലിയതുറ സ്വദേശിനിയായ സെൽവ മേരി പറയുന്നു. ഇതല്ലാതെ മുൻപിൽ മറ്റുവഴികൾ ഇല്ല. വർഷങ്ങളായി വീട് നഷ്ടപ്പെട്ടിട്ട്. പെൺകുഞ്ഞുങ്ങളും പ്രായമായ മാതാപിതാക്കളും ഞങ്ങൾക്കൊപ്പമുണ്ട്. വർഷങ്ങളോളം ക്യാംപുകളിൽ കഴിയുക വിഷമകരമാണ്. ഫ്ലാറ്റ് കെട്ടിത്തരണമെന്നോ സുഖസൗകര്യങ്ങൾ വേണമെന്നോ ഞങ്ങൾ ആവശ്യപ്പെടുന്നില്ല. മൂന്നു സെന്റ് സ്ഥലവും തലചായ്‌ക്കാൻ ഒരു കൂരയും മാത്രമാണ് വേണ്ടത്. സ്ഥലം കണ്ടെത്തി ഒരു വീട് നിർമിച്ചു തരികയാണ് സർക്കാർ ചെയ്യേണ്ടതെന്നും സെൽവ മേരി പറയുന്നു. 

വിഴിഞ്ഞം തുറമുഖ നിർമാണത്തെ തുടർന്നുള്ള തീരശോഷണത്തിന് എതിരെ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ബോട്ടുകളുമായാണ് മത്സ്യത്തൊഴിലാളികൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. സെക്രട്ടേറിയറ്റ് മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് ജില്ലയിൽ പലയിടത്തും സംഘർഷമുണ്ടായി.

പിന്നീട് പൊലീസ് നിലപാട് മയപ്പെടുത്തിയതോടെ ഇവർ സെക്രട്ടേറിയറ്റ് ഉപരോധിച്ചു. തിരുവല്ലം, ഈഞ്ചയ്ക്കൽ, ജനറൽ ആശുപത്രി ജംക്‌ഷൻ, കഴക്കൂട്ടം എന്നിവിടങ്ങളിലാണ് ബോട്ടുകളുമായി എത്തിയ വാഹനങ്ങൾ പൊലീസ് തടഞ്ഞത്. തുടർന്ന്, നേരിയ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. വള്ളങ്ങൾ കയറ്റിയ വാഹനങ്ങൾ സെക്രട്ടേറിയറ്റ് ഭാഗത്തേക്കു കടത്തിവിടാൻ കഴിയില്ലെന്നാണ് പൊലീസ് നിലപാട്. 

English Summary : Fishermen strike with boats at Thiruvananthapuram updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}