സ്വപ്‌നയുടെ രഹസ്യമൊഴി സരിത അറിയേണ്ട; ഹര്‍ജി തള്ളി ഹൈക്കോടതിയും

saritha-nair-and-swapna-suresh
സരിത എസ്. നായർ, സ്വപ്ന സുരേഷ്
SHARE

കൊച്ചി∙ നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ രഹസ്യമൊഴി പകർപ്പ് ആവശ്യപ്പെട്ടുള്ള സോളാർ കേസ് പ്രതി സരിത എസ്.നായരുടെ ഹർജി ഹൈക്കോടതി തള്ളി. മൊഴികളിൽ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ രഹസ്യമൊഴിയുടെ പകർപ്പ് ബന്ധപ്പെട്ട ഏജൻസിക്കു മാത്രമേ അവകാശപ്പെടാനാകൂ എന്നു കോടതി വ്യക്തമാക്കി. കേസിൽ സരിത മൂന്നാം കക്ഷി മാത്രമാണെന്നും എന്തിനാണ് രഹസ്യമൊഴി എന്ന ചോദ്യത്തിനു കൃത്യമായ മറുപടി ബോധിപ്പിക്കാൻ സരിതയ്ക്കു സാധിച്ചിട്ടില്ല എന്നും കേസ് പരിഗണിച്ച ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് വ്യക്തമാക്കി.

സ്വപ്നയുടെ രഹസ്യമൊഴി തേടിയുള്ള ഹർജി നേരത്തെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതോടെയാണ് സരിത എസ്.നായർ ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. സ്വപ്നയ്ക്കെതിരായ ഗൂഢാലോചനക്കേസിലെ സാക്ഷിയാണ് താനെന്നും തന്നെക്കുറിച്ചുള്ള പരാമർശങ്ങൾ രഹസ്യമൊഴിയിൽ ഉണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് സരിത മൊഴിപ്പകർപ്പ് ആവശ്യപ്പെട്ടത്. സ്വപ്ന നൽകിയ മൊഴി പൊതുരേഖയാണോ എന്ന നിയമപ്രശ്നം ഉയർന്നതോടെ നേരത്തെ കേസ് പരിഗണിക്കുമ്പോൾ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു.

English Summary : High Court rejects Saritha S.Nair's appeal for Swapna Suresh's 164 statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ആദ്യമായി ഒരു ഇന്റവ്യൂവിൽ ഇത് പറയുന്നു

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}