Premium

കോൺഗ്രസിനെ ‘ചാക്കിട്ടു പിടിച്ച്’ ബിജെപി; മാസം തോറും ഗുജറാത്തിലെത്തി മോദി, ഭയമോ എഎപിയെ?

HIGHLIGHTS
  • സൗജന്യങ്ങൾ നൽകുന്ന ഭരണം അപകടമെന്ന് മോദി, തിരിച്ചടിച്ച് കേജ്‌രിവാൾ
  • വരാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ‘കറുത്ത കുതിരകളാകുമോ’ എഎപി?
  • കോൺഗ്രസ് ഒഴിച്ചിട്ട ശൂന്യതയിലേക്ക് ആം ആദ്മി കടന്നു വരികയാണോ?
arvind-kejriwal-aap-gujarat-main
അരവിന്ദ് കേജ്‌രിവാൾ. ചിത്രം: twitter.com/ArvindKejriwal
SHARE

സിംഗപ്പൂരിലെ ലോക നഗര ഉച്ചകോടിയിൽ പങ്കെടുത്ത് ഡൽഹി മോഡൽ അവതരിപ്പിക്കാനായിരുന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പദ്ധതി. യാത്രയ്ക്ക് പക്ഷേ ലഫ്. ഗവർണർ വി.കെ. സക്സേന ഉടക്കിട്ടു. ഉച്ചകോടി മേയർമാർ പങ്കെടുക്കുന്നതാണ്, ഒരു മുഖ്യമന്ത്രി പങ്കെടുക്കാൻ തക്കവണ്ണം ഗൗരവമുള്ളതല്ല എന്ന് ഗവർണർ കണ്ടെത്തി. ഡൽഹിയിൽ സർക്കാരിനുമേൽ സൂപ്പർ ഭരണാധികാരിയായി ഗവർണർ ഏറെക്കാലമായി തുടരുന്ന നീക്കങ്ങളുടെ തുടർച്ചയായിരുന്നു ഈ അനുമതി നിഷേധമെന്ന് മനസ്സിലാക്കാൻ വിശേഷബുദ്ധിയൊന്നും വേണ്ട. വിദേശ മന്ത്രാലയത്തിനും പ്രധാനമന്ത്രിക്കും അനുമതി തേടി എഴുതിയിട്ടും പാർട്ടിയുടെ എംപിമാർ പാർലമെന്റിൽ പ്രതിഷേധിച്ചിട്ടും ഫലമുണ്ടായില്ല. അപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം വിദേശയാത്ര നടത്തുന്നതോ എന്നൊരു ഉടക്ക് ചോദ്യം കേജ്‌രിവാൾ ചോദിച്ചു. ഓഗസ്റ്റ് 2,3 തീയതികളിലായിരുന്നു യോഗം. സിംഗപ്പൂരിലേക്ക് പോകാനിരുന്ന ഈ ദിവസങ്ങളിൽ ബിജെപിയുടെ തട്ടകമായ ഗുജറാത്തിലേക്കു വച്ചുപിടിക്കാമെന്ന് കേജ്‌രിവാൾ തീരുമാനിച്ചു. മുൻപ്, ബിജെപിയുടെ വളർച്ചയുടെ കാലത്ത് എൽ.കെ. അഡ്വാനി സോമനാഥ ക്ഷേത്രത്തെപ്പറ്റി പറയുമായിരുന്നു. അതേ സോമനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം കേജ്‌രിവാൾ നിരവധി പൊതുസമ്മേളനങ്ങൾ നടത്തി. ഗുജറാത്തിൽ 27 വർഷമായി നടക്കുന്ന ദുർഭരണത്തിന് ഒരൊറ്റ മരുന്നേയുള്ളൂ, അത് ആംആദ്മി പാർട്ടി ഭരണമാണ് എന്നായിരുന്നു കേജ്‌രിവാൾ യോഗങ്ങളിൽ പറഞ്ഞത്. കുറച്ചുകാലമായി എല്ലാ ആഴ്ചയും ഡൽഹിയിൽനിന്ന് ഗുജറാത്തിലേക്ക് വണ്ടി കയറുകയാണ് അരവിന്ദ് കേജ്‌രിവാൾ. ശത്രുവിനെ അതിന്റെ മടയിൽ ചെന്ന് ആക്രമിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും സംസ്ഥാനമായ ഗുജറാത്തിൽ 27 വർഷമായി തുടരുന്ന ബിജെപി ഭരണത്തിന് അന്ത്യം കുറിക്കുമെന്നാണ് ആംആദ്മി പാർട്ടി പ്രഖ്യാപിക്കുന്നത്. ഗുജറാത്തിൽ കേജ്‍രിവാൾ ലക്ഷ്യം കാണുമോ? ഗുജറാത്തിന്റെ കാര്യത്തിൽ ബിജെപി ഉന്നത നേതൃത്വത്തിന് ആശങ്കയുണ്ടെന്നാണ് ആംആദ്മി പാർട്ടിയുടെ വിശ്വാസം. കേന്ദ്ര ഏജൻസികൾ തങ്ങളുടെ നേതാക്കൾക്കു ചുറ്റും വട്ടമിട്ടു പറക്കുന്നത് അതിന്റെ സൂചനയാണത്രേ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചെറിയ കുടുംബത്തിന് പറ്റിയ സിറ്റി ഹോം.

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}