ADVERTISEMENT

തൊടുപുഴ ∙ മഴയും മുല്ലപ്പെരിയാറിലെ ജലനിരപ്പും കുറഞ്ഞതോടെ പെരിയാർ തീരത്ത് ആശ്വാസം. നീരൊഴുക്കു കുറഞ്ഞതോടെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138.8 അടിയായി താഴ്ന്നു. ഇതോടെ ഡാമിന്‍റെ മൂന്നു ഷട്ടറുകള്‍ അടച്ചു. തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് 5,650 ഘനയടിയായി കുറഞ്ഞു.

അതേസമയം, ന്യൂനമര്‍ദം പരിഗണിച്ച് ഇടുക്കിയില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കാന്‍ നിര്‍ദേശിച്ചുവെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഇടമലയാറിൽ നീരൊഴുക്കിനേക്കാൾ കൂടുതൽ ജലം തുറന്നുവിടുന്നു. മലമ്പുഴ ഡാമിൽ ജലത്തിന്റെ അളവു കുറച്ചു. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി പറഞ്ഞു.

English Summary: Monsoon weakens in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com