ADVERTISEMENT

കോഴിക്കോട്∙ സംഘപരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച മാതൃവന്ദനം പരിപാടിയിൽ  ഉദ്ഘാടകയായി പങ്കെടുത്ത് പാർട്ടി വിരുദ്ധ പരാമർശം നടത്തിയ കോഴിക്കോട് മേയർ ബീന ഫിലിപ്പിനെതിരെ നടപടിയെടുക്കാൻ പാർട്ടിയിൽ സമ്മർദം ശക്തമാകുന്നു.

ബീനയ്ക്കെതിരെ തിരക്കിട്ടു നടപടി വേണ്ടെന്ന നിലപാടിലാണ് സിപിഎം. മേയർക്കു കാര്യങ്ങൾ ബോധ്യമായതിനാൽ തിടുക്കത്തിൽ നടപടി വേണ്ടെന്നായിരുന്നു നേതൃത്വത്തിന്റെ വിലയിരുത്തൽ. പാര്‍ട്ടി അച്ചടക്കം മേയര്‍ ലംഘിച്ചുവെന്നും നപടി വേണമെനനും മുതിര്‍ന്ന നേതാക്കളടക്കം ആവശ്യപ്പെടുന്നതാണ് പാർട്ടിയെ പ്രതിരോധത്തിലാക്കുന്നത്. മേയറുടെ നിലപാട് തള്ളി ജില്ലാ നേതൃത്വം രംഗത്തു വന്നെങ്കിലും സമവായമാകമെന്ന നിലപാടിലാണ്. 

മുതിര്‍ന്ന നേതാക്കളുടെ വിമര്‍ശനം ഒരുഭാഗത്ത് നില്‍ക്കുമ്പോള്‍ മറുഭാഗത്ത് പ്രതിപക്ഷവും വിഷയം ആയുധമാക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു. സംഘപരിവാറിന്‍റെ കൗശലപൂര്‍വമായ നീക്കങ്ങളെ മനസ്സിലാക്കാനും ജാഗ്രത പുലര്‍ത്താനും മേയര്‍ക്ക് കഴിയാതിരുന്നത് കടുത്ത വീഴ്‌ചയാണെന്ന് സിപിഎം ജില്ലാ കമ്മറ്റിയംഗം കെ.ടി. കുഞ്ഞിക്കണ്ണന്‍ സമൂഹമാധ്യമത്തിൽ കുറിച്ചു.

2010ല്‍ കൊല്ലത്ത് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിന് മുതിർന്ന സിപിഎം നേതാവും കൊല്ലം മേയറുമായിരുന്ന എൻ.പത്മലോചനനെ പദവിയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. സമാന അവസ്ഥയാണ് ഇപ്പോള്‍ കോഴിക്കോട് ഉണ്ടായതെന്നും വിലയിരുത്തലുണ്ട്. സംസ്ഥാന സമിതി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. ഇതെല്ലാം പരിശോധിച്ച ശേഷമാകും മേയർക്കെതിരായ നടപടിയിൽ സംസ്ഥാന സമിതി അന്തിമ തീരുമാനം പറയുക. 

ബാലഗോകുലം  മാതൃ സമ്മേളനത്തിൽ കേരളത്തിലെ ശിശു പരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്നേഹിക്കുന്നവരെന്നും മേയർ പറഞ്ഞത് വിവാദമായിരുന്നു. പ്രസവിക്കുമ്പോൾ കുട്ടികൾ മരിക്കുന്നില്ല എന്നതിലല്ല; ബാല്യകാലത്ത് കുട്ടികൾക്ക് എന്തു കൊടുക്കുന്നു എന്നതാണു പ്രധാനം’.ശ്രീകൃഷ്ണ പ്രതിമയിൽ തുളസി മാല ചാർത്തിയാണ് മേയർ വേദിയിലെത്തിയത്.  ‘ശ്രീകൃഷ്ണ രൂപം മനസിലുണ്ടാകണം. പുരാണ കഥാപാത്രങ്ങളെ മനസിലേക്കു ഉൾക്കൊള്ളണം. ബാലഗോകുലത്തിന്റെതായ മനസിലേക്ക് അമ്മമാർ എത്തണം. ഉണ്ണിക്കണ്ണനോടു ഭക്തി ഉണ്ടായാൽ  ഒരിക്കലും കുട്ടികളോട് ദേഷ്യപ്പെടില്ല. എല്ലാ കുട്ടികളെയും ഉണ്ണിക്കണ്ണനായി കാണാൻ കഴിയണം. അപ്പോൾ കുട്ടികളിലും ഭക്തിയും സ്നേഹവും ഉണ്ടാകും’. മേയർ പറഞ്ഞു. 

ബാലഗോകുലം ആർഎസ്എസിന്റെ പോഷക സംഘടനയാണെന്ന് വിചാരിച്ചിട്ടല്ല പോയതെന്നും കുട്ടികളെ ഉണ്ണിക്കണ്ണനെ പോലെ കരുതണമെന്നുമാണ് പറഞ്ഞതെന്നും മേയർ വിശദീകരിച്ചു. സ്ത്രീകളുടെ കൂട്ടായ്മ ക്ഷണിച്ചപ്പോഴാണ് പരിപാടിക്കു പോയതെന്നായിരുന്നു വിശദീകരണം. മാതൃ സമ്മേളനത്തിൽ ശിശു പരിപാലനത്തെക്കുറിച്ചാണ് സംസാരിച്ചത്. വര്‍ഗീയതയെക്കുറിച്ചല്ലെന്നും മേയർ പറഞ്ഞു. 

ആർഎസ്എസ് ആശയത്തിലേക്കു കുട്ടികളെ ആകർഷിക്കാനാണു ബാലഗോകുലം ശോഭായാത്രകൾ സംഘടിപ്പിക്കുന്നതെന്നായിരുന്നു  സിപിഎം നിലപാട്. പാർട്ടി അനുഭാവികളായ കുട്ടികൾ ശോഭായാത്രയിൽ പങ്കെടുക്കാതിരിക്കാൻ  ബദൽ ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു. 

English Summary: No decision yet to take action against Kozhikode Mayor for attending RSS event

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com